Chapter Title : കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax]
ഇച്ചായനെ അവസാനമായി ഒന്ന് വിളിച്ചു. നോക്കിയപ്പോൾ കാൾ അറ്റൻഡ് ചെയ്തു പക്ഷെ ഇച്ചായന്റെ സംസാരമില്ല പകരം കുറേ ശബ്ദങ്ങൾ കേൾക്കാം. ഇടക്ക് ഇച്ചായന്റെ ശബ്ദം കേട്ടു . അൽപ സമയം കാതോർത്തപ്പോൾ ഇച്ചായനോട് സംസാരിക്കുന്ന ഒരു പെണ്ണിന്റെ ശബ്ദവും. ചെറിയ ഞെട്ടലോടെ, ഗൗരവത്തോടെ ശ്രദ്ധിച്ചപ്പോൾ സംസാരങ്ങൾ വ്യതിചലിക്കുന്ന മങ്ങലും മൂളലുകളും.
“ഹേയ്.. നോ.. ഹ ഹ പ്ലീസ്... ഹ......”
ഒരു പെണ്ണിന്റെ ചിരിയും കൊഞ്ചലും. പെട്ടെന്നു ഇച്ചായൻ ഷിറ്റ് എന്ന് പറഞ് ഫോൺ കട്ട് ആയി ബീപ് ശബ്ദം ചെവിയിൽ ആഞ്ഞടിച്ചു. അവൾ ഫോൺ സോഫയിൽ വച്ച് കുറച്ചു നേരം മൗനമായി. ഇനി ഒരിക്കലും അയാൾ എന്റെ ജീവിതത്തിലേക്ക് മടങ്ങില്ല എന്നവൾ ഉറപ്പിച്ചു. കണ്ടു മുട്ടിയാൽ തന്നെ അപരിചിതരായിരിക്കും.
ചില ജീവിതങ്ങളിൽ പ്രണയം ഒരു ശാപമാണ്...!
പക്ഷെ ഇനിയതിന്റെ പേരിൽ ഈ വയസ്സിൽ സങ്കടപ്പെട്ടാൽ ബാക്കി ജീവിതവും നശിക്കുകയെ ഉള്ളു.
പ്രണയ വിവാഹത്തിന്റെ പേരിൽ വീട്ടുകാരെ വെറുപ്പിച് ഇറങ്ങി പോന്നതാണ്. എന്നാലും തന്നെ ജീവനായിരുന്ന അപ്പച്ചൻ മരിക്കുന്നതിന് മുൻപ് എന്റെ പേരിൽ ഇട്ട എഫ് ഡി മാത്രമാണ് തനിക്കിന്ന് സമ്പാദ്യം എന്ന് പറയാൻ. ജോലിയും വിട്ടെറിഞ്ഞു ആകെ ഉണ്ടായിരുന്ന ഗോൾഡ് ഈ വീടിനു വേണ്ടി വിൽക്കുകയും ചെയ്തു. ഈ നാല്പത് കഴിഞ്ഞ തനിക്ക് ഇനി എവിടെയാണ് ഒരു ജോലി കിട്ടുക..? ഓരോന്ന് ആലോചിച്ച് എത്തും പിടിയും കിട്ടാതെ അവളുടെ മനസ്സ് പിരി മുറുകി. മകനും അവനു കൂട്ടായി വന്ന് മകനായി മാറിയ ചന്തുവുമാണ് ഇപ്പോൾ ഏക ആശ്വാസം.
ജോലിക്ക് വേണ്ടി പഴയ ബാങ്ക് മാനേജറെ കാണാനവൾ തീരുമാനിച്ചു.
💬 Comments
View all comments