0%

Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി 2 [Sharath]

Author : Kambikathakal Read All Parts 1.5K

വീട്ടിലെത്തി. ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോൾ, അവളും ഉമ്മയും ഒരുങ്ങി എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ മുഖത്ത് വേദനയും പരിഭ്രമവും ഒരുപോലെ കാണാം. ഉമ്മയ്ക്ക് എന്നെ ഓർമ്മയില്ലെങ്കിലും ഞാൻ സ്വയം പരിചയപ്പെടുത്തി. "ഉമ്മാ, ഞാൻ അഭിയാ. പണ്ട് ഫസലിന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ്."

ഉമ്മ നേരിയൊരു പുഞ്ചിരിയോടെ എന്നെ നോക്കി. "അയ്യോ മോനെ, ഓർമ്മയില്ല.കുറേ നാളായില്ലേ മോൻ ഇവിടൊക്കെ മുമ്പ് വന്നിട്ടുണ്ടെന്ന് ഫസൽ പറഞ്ഞിരുന്നു പക്ഷെ മോൻ്റെ മുഖോക്കെ ഒരുപാട് മാറീട്ടുണ്ട് ."

ഉമ്മയുടെ വാക്കുകൾ കേട്ട് മെഹ്റിൻ ഉമ്മയുടെ പിന്നിൽ നിന്ന് എന്നെ നോക്കി. അവൾ എന്നെ കണ്ട സന്തോഷം ഒരു ചിരിയിലൂടെ പ്രകടിപ്പിച്ചു. അവളുടെ കണ്ണുകളിൽ എന്റെ കാമുകി എന്നതിലുപരി ഒരു സ്നേഹബന്ധം എനിക്ക് കാണാൻ സാധിച്ചു. അവളുടെ കണ്ണുകൾ കൊണ്ട് അവൾ എന്നോട് വേഗം വണ്ടിയിൽ കയറാൻ ആംഗ്യം കാണിച്ചു.

ഞാൻ ഉമ്മയെ പതിയെ താങ്ങിപ്പിടിച്ച് കാറിനടുത്തേക്ക് കൊണ്ടുവന്നു. മെഹ്റിനും എന്നെ സഹായിച്ചു. ഉമ്മയെ കാറിൽ കയറ്റി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി.

ഞങ്ങൾ ഹോസ്പിറ്റലിലെത്തി. തിരക്ക് കാരണം കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നു. എങ്കിലും മെഹ്റിൻ എന്റെ അടുത്ത് ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. എക്സ്-റേ എടുത്ത് ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. "നടു ഇടിച്ച് വീണതുകൊണ്ട് നീർക്കെട്ട് നല്ലപോലെയുണ്ട്. ഫ്രാക്ചർ ഒന്നുമില്ല. ഞാൻ ടാബ്ലെറ്റും ഓയിന്റ്‌മെന്റും എഴുതാം. ഒരാഴ്ച കംപ്ലീറ്റ് ബെഡ് റെസ്റ്റ് എടുക്കണം." ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി.

തുടർന്ന് ഞങ്ങൾ ഹോസ്പിറ്റൽ കാന്റീനിൽ ചായ കുടിക്കാനായി ഇരുന്നു. അവിടെ വെച്ച് ഉമ്മ എന്നോട് എന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

💬 Comments

View all comments