Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]
ഞങ്ങൾ കുറേ നേരം ചാറ്റ് ചെയ്തു. സാധാരണ കാര്യങ്ങൾ, ചിരിപ്പിക്കുന്ന തമാശകൾ, പരസ്പരം കളിയാക്കലുകൾ... സംഭാഷണം മുന്നോട്ട് പോവുകയായിരുന്നു. അപ്പോഴാണ്, അപ്രതീക്ഷിതമായി അവളുടെ അടുത്ത ചോദ്യം വന്നത്. "അല്ല, ഇയാൾക്ക് എൻ്റെ പേരറിയുവോ?"
ആ ചോദ്യം ശരിക്കും എന്നിൽ ഒരു ഇടിവെട്ട് പോലെയായിരുന്നു. സത്യത്തിൽ, എനിക്ക് അവളുടെ പേരറിയാമായിരുന്നു. പക്ഷേ, ആ നിമിഷം എത്ര ആലോചിച്ച് എടുത്തിട്ടും ആ പേര് മനസ്സിലേക്ക് വരുന്നില്ല! ഒരുതരം പരിഭ്രാന്തി എന്നെ പിടികൂടി. അറിയാമായിരുന്നു, പക്ഷേ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയത് പോലെ. രണ്ടും കൽപ്പിച്ച്, മനസ്സിൽ ആദ്യം വന്ന ഒരു പേരങ്ങു പറഞ്ഞു, ഒരു രക്ഷാമാർഗ്ഗമെന്നോണം.
"സഫിയ എന്നല്ലേ? അത് മാറ്റിയിട്ടൊന്നും ഇല്ലല്ലോ?" ഞാൻ ആകാംഷയോടെ കാത്തിരുന്നു.
"അല്ല, തെറ്റിപ്പോയല്ലോ! 😅" അവളുടെ മറുപടി വന്നു.
അവൾ അത് പറഞ്ഞത് കേട്ട് ഞാൻ ധർമ്മസങ്കടത്തിലായി. ഇനി ഏത് പേര് പറയും? ഈ ഒരൊറ്റ നിമിഷം കൊണ്ട് അവൾക്ക് എന്നോടുള്ള താൽപര്യം കുറഞ്ഞു കാണുമോ? ഓർമ്മക്കുറവ് വലിയ പ്രശ്നമായോ? മനസ്സിൽ ആശങ്കകൾ നിറഞ്ഞു.
അവൾ എന്റെ നിശ്ശബ്ദത കണ്ട് വീണ്ടും തുടർന്നു: "എൻ്റെ പേരിൻ്റെ കൂടെ ഒരു വാല് കൂടെ ഉണ്ട് മാഷേ."
"അതെന്താണപ്പാ ആ വാല്?" ഞാൻ ചിരി വരുത്തി ചോദിച്ചു. പക്ഷേ, ഉള്ളിൽ ആകാംഷ നിറഞ്ഞിരുന്നു.
"സഫിയ മെഹ്റിൻ. ഇനിയെങ്കിലും ഓർമയുണ്ടാവുമോ?" അവൾ എന്റെ പേരറിയാത്തതിനെ കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു.
സത്യം പറഞ്ഞാൽ, ആ പേര് കേട്ടപ്പോൾ ഞാൻ ആശ്വസിച്ചു. സഫിയ എന്ന് എന്റെ മനസ്സിൽ വന്നത് ശരിയായിരുന്നു! പക്ഷേ, മെഹ്റിൻ എന്ന ഭാഗം ഓർമ്മയിൽ ഉണ്ടായിരുന്നില്ല. ഞാൻ ഉടൻ
💬 Comments
View all comments