Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]
നോക്കാൻ ശ്രമിച്ചില്ല. പകരം, ആകാശത്തിലൂടെ ഒഴുകി നീങ്ങുന്ന മേഘങ്ങളെയും, ചലിക്കുന്ന വാഹനങ്ങളെയും നോക്കി ഞാൻ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
ബസ് വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങി, കുറച്ചു ദൂരം പിന്നിട്ടതും എന്റെ സൈഡിൽ നിന്ന് ഒരു നേർത്ത സ്പർശനം. "ഇതാരാ?" എന്ന ഭാവത്തോടെ ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്റെ തൊട്ടടുത്ത് ഇരിക്കുന്നത് ഒരു പർദ്ദയിട്ട പെൺകുട്ടി. സത്യം പറഞ്ഞാൽ, ആരാണെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. ആ നിമിഷം എന്നെ കൂടുതൽ അവതാളത്തിലാക്കിക്കൊണ്ട് അവളുടെ അടുത്ത ചോദ്യം വന്നു: "എന്നെ മനസ്സിലായോ?"
എന്ത് പറയണമെന്നറിയാതെ ഞാൻ ചിന്താക്കുഴപ്പത്തിൽ നിന്നു. മറുപടിക്കായി എന്റെ വാക്കുകൾക്കായി കാക്കാതെ, അവൾ ഒരു പുച്ഛഭാവത്തോടെ എന്നെ നോക്കിപ്പറഞ്ഞു: "മനസ്സിലായില്ല, അല്ലേ? കൊള്ളാം!"
അവൾ തുടർന്നു: "കൂടെ പഠിച്ച ഒരു ഫസലിനെ ഓർമ്മയുണ്ടോ? അതും ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് ആള് മാറിയതാവും."
അത്രയും പറഞ്ഞ് അവൾ നേരെയിരുന്നു, എന്റെ നേരെ നോക്കാതെ പുറത്തേക്ക് ശ്രദ്ധയോടെ നോക്കുന്നതായി ഭാവിച്ചു.
സത്യം പറഞ്ഞാൽ, ഞാൻ പഠിച്ച ഓരോ സ്കൂളിലും ഒന്നോ രണ്ടോ ഫസലുമാർ ഉണ്ടായിരുന്നു. ഇപ്പോൾ ഇവൾ പറയുന്നത് ഏത് ഫസലിനെക്കുറിച്ചാണെന്ന് ഒരു പിടിയുമില്ല. ധൈര്യം സംഭരിച്ച്, രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു:
"യു.പി. സ്കൂളിൽ പഠിച്ച ഫസലാണോ, അതോ ചെറിയ സ്കൂളിൽ പഠിച്ചതാണോ?"
എന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ പുച്ഛത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.
"എൽ.പി." എന്ന് മാത്രം പറഞ്ഞ് അവൾ വീണ്ടും നേരെയിരുന്നു, എന്നെ നോക്കാൻ പോലും കൂട്ടാക്കാതെ.
ഞാൻ തുടർന്നു:
"കുറേ ആയില്ലേടോ പഠിച്ചിറങ്ങീട്ട്? പ്രത്യേകിച്ച് ചെറിയ സ്കൂളും, അപ്പോ ഓർമ്മയില്ലാതിരിക്കുന്നത് സ്വാഭാവികമല്ലേ?"
💬 Comments
View all comments