Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]
അവളുടെ ആത്മാർത്ഥമായ മറുപടി എന്നെ ഞെട്ടിച്ചു. ഒരുതരം നിസ്സഹായത അവളുടെ വാക്കുകളിലുണ്ടായിരുന്നു. അവളുടെ കഴിഞ്ഞ കാലത്തെക്കുറിച്ചോർത്ത് എനിക്ക് ചെറിയൊരു കൗതുകം തോന്നി. ഞാൻ വീണ്ടും ടൈപ്പ് ചെയ്തു: "അല്ല നീ എന്നെ നിൻ്റേതായി അങ്ങ് ഏറ്റെടുത്തോ? എന്റെ മാഷേ, എന്റെ മാഷേ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു. എന്താ സംഭവം? എന്നെ വേണോ നിനക്ക്?"
അവളുടെ മറുപടി ചിരിയോടെ ഉടൻ വന്നു: "ഉവ്വൂവ്വേ, ആർക്ക് ആരെയാ വേണ്ടെന്നും ആര് ആരുടെ പിന്നാലെയാ നടക്കുന്നതെന്നും ഇവിടെ ആർക്കാ മനസ്സിലാവാത്തെ! മോൻ്റെ ഉദ്ദേശം എന്താണ്? എന്നെ ലൈൻ അടിക്കാൻ വല്ല പ്ലാനും ഉണ്ടോ? ഇക്കാൻ്റെ കയ്യീന്ന് അടി വാങ്ങുവോ? 😄"
അവളുടെ കുസൃതി നിറഞ്ഞ ചോദ്യം എന്നെ വീണ്ടും ചിരിപ്പിച്ചു. ഞാൻ ഒട്ടും സമയം കളയാതെ ടൈപ്പ് ചെയ്തു: "എനിക്ക് നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരണം. ഇങ്ങനെ ഉണ്ട് ഉദ്ദേശം, കൊള്ളുവോ?"
"അപ്പോ മാഷ് അടി വാങ്ങീട്ടേ പോവുള്ളൂ," അവൾ ഉടൻ മറുപടി അയച്ചു.
"അതെന്താടോ അങ്ങനെ? എനിക്ക് ഒരു ഉമ്മ തരാൻ പാടില്ലേ? ഇഷ്ടം ഉള്ളതുകൊണ്ടല്ലേ," ഞാൻ ചോദിച്ചു.
അതിന് അവൾ ചിരിച്ചുകൊണ്ട് പ്രതികരിച്ചു: "ഉവ്വ ഉവ്വ, ഇഷ്ടം കണ്ടിട്ട് 2 ആഴ്ച ആയില്ല! അപ്പോഴാ! അതും അല്ല, എന്നെ കണ്ട് അന്ന് മനസ്സിലായെങ്കിൽ ഞാൻ സമ്മതിച്ചേനെ ഈ ഇഷ്ടം. ഇത് ഇന്നലെ കണ്ട ആളോട് ഇഷ്ടം പറഞ്ഞു പോകുന്നത് പോലെ ഉണ്ട്!"
"ഇഷ്ടം ഉണ്ടാവാൻ അത്ര അധികം സമയം ഒക്കെ വേണോ? സത്യായിട്ടും ഇഷ്ടാടോ!" ഞാൻ എന്റെ വാദത്തിൽ ഉറച്ചുനിന്നു.
അവൾ ഉടൻ മറുപടി നൽകി: "ഓ.. ഇത്
💬 Comments
View all comments