0%

Chapter Title : കൂട്ടുകാരി [story teller]

Author : Story Teller Read All Parts 4.8K

കൂടെ ഡാൻസ് കണ്ടിരുന്നു...

പിന്നെ പരിചയപ്പെട്ടപ്പോൾ മനസ്സിലായി... വലിയ ഫാമിലി ആണ്...

എന്തായാലും അടുത്ത ദിവസം മുതൽ ഓഫീസിൽ പോകാൻ ദൃതി ആയി...

അവളാണെങ്കിൽ രാവിലെ എല്ലാവരുടെയും അടുത്ത് പോയി ചിരിച്ചു ഗുഡ് മോർണിംഗ് പറയും... നന്നായി സംസാരിക്കും...

ചുരുക്കി പറഞ്ഞാൽ പെട്ടെന്ന് തന്നെ എല്ലാരേയും കൈയിൽ എടുത്തു... ഞങ്ങളുടെ ഡിപ്പാർട്മെന്റ് മാത്രമല്ല... ഓഫീസിൽ ഉള്ള ഏല്ലാവരെയും...

പതിവില്ലാതെ പലരും ഞങ്ങളുടെ ഡിപ്പാർട്മെന്റിന് മുന്നിൽ ചുറ്റി കറങ്ങുന്നതു കാണാമായിരുന്നു...

അവളോട് ഒരിക്കൽ സംസാരിച്ചാൽ എല്ലാവരെയും അവളുടെ ഫാൻ ആക്കി മാറ്റാനുള്ള കഴിവ് ഉണ്ടായിരുന്നു അവൾക്കു... അത്ര മധുരമായ ഇടപെടൽ ആണ്...

**************************************************

കുറച്ചു കഴിഞ്ഞപ്പോ, എനിക്കൊരു കാര്യം മനസ്സിലായി... അവൾ എന്നോട് ഒരു ഡിസ്റ്റൻസ് ഇടുന്നുണ്ട്...

അവന്മാരോട് ഒന്നും കുഴപ്പമില്ല.....

അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി... അവൾക്കു മലയാളി പയ്യന്മാരുടെ കയ്യിൽ നിന്നും നല്ല എക്സ്പെരിയെൻസ് അല്ല ഉള്ളത്...

അവൾ മുമ്പ് വർക് ചെയ്ത കമ്പനികളിലും കോളേജ് ഡേയ്സിലും ... മലയാളി പയ്യന്മാർ ഒരുപാടു പിറകെ നടന്നിട്ടു ഉണ്ട്...ശല്യം ചെയ്തിട്ടുണ്ട്..

എങ്ങനെ നടക്കാതിരിക്കും... ഇത്രേം സുന്ദരിയായൊരു പെണ്ണ്... ഇത്രേം നന്നായി ഇടപെട്ടാൽ ചെക്കെന്മാർ വീണു പോകാതിരിക്കുമോ....

ഹമ്മ് ... എന്തായാലും അത് എനിക്ക് പണിയായി... അവളൊരു മുൻവിധിയോടെ ആണ് എന്നെ കാണുന്നത്... എന്നെ അടുപ്പിക്കാതിരിക്കാൻ അവൾ ഒരു ശ്രദ്ധ കൊടുക്കുന്നുണ്ട്...

അവൾ നൈസ് ആയി അവന്മാരുടെ കൂടെ ചേർന്നു...

സാമിനോടാണ് അവളെ ട്രെയിൻ ചെയ്യാൻ പറഞ്ഞിരിക്കുന്നത്... അവനാണ് സീനിയർ ഞങ്ങളുടെ ടീമിൽ... അവനാണെങ്കിൽ അഹങ്കാരം കണ്ടു പിടിച്ചവൻ ആണ്..

അവള് നൈസ് ആയി... ഗോകുലിനെയും അവോയ്ഡ്

💬 Comments

View all comments