0%

Chapter Title : കൂട്ടുകാരി [story teller]

Author : Story Teller Read All Parts 4.8K

ചെയ്യിന്നുണ്ട്... പക്ഷെ ആ നാണമില്ലാത്തവൻ..എന്നാലും ഇളിച്ചു കൊണ്ട് ചെല്ലും...

അവനാണെങ്കിൽ എല്ലാ നമ്പറും ഇറക്കുന്നുണ്ട്... ഒന്ന് വളക്കാൻ...

പക്ഷെ അവളാണെങ്കിൽ പട്ടിയുടെ വില കൊടുക്കുന്നുമില്ല...

ഉച്ചക്ക് എല്ലാവരും ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ.... സാമും അവളും നല്ല സംസാരം ആണ്.... ഞങ്ങളും ഉണ്ടെങ്കിലും മെയിൻ ആയി അവരുടെ സംസാരം ആണ് നടക്കുക...

അല്ലെങ്കിലും പവർ ഉള്ളവരുടെ കൂടെ നില്കുന്നത് ആണല്ലോ എളുപ്പം.. സാമിനാണ് സാറിന്റെ അടുത്ത് പിടി ഉള്ളത്... അവന്റെ കൂടെ കൂടിയാൽ കാര്യങ്ങൾ എല്ലാം ഈസി ആയി നടക്കും...

ഹമ്മ്... നടക്കട്ടെ...

അങ്ങനെ ഞാൻ വീണ്ടും നിരാശനായി...

അതിനിടക്ക് ഒരു സംഭവം ഉണ്ടായി....

ഉച്ചക്ക് ഞങ്ങൾ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു... ഞാനും സാമും ദിവ്യയും മാത്രമേ ഒള്ളു... ഗോകുൽ പുറത്തു കഴിക്കാൻ പോയി...

സംസാരിച്ചു ഇരിക്കുന്നതിന് ഇടയ്ക്കു ഞാൻ എന്തോ ചോദിച്ചപ്പോൾ അവൾ നൈസ് ആയി എന്നെ ഒഴിവാക്കി...

ഒരു മിനുട്ടേ ... എന്ന് പറഞ്ഞിട്ട് അവൾ സാമിനോട് സംസാരിച്ചു ഇരുന്നു...

ഹമ്മ്... ആയിക്കോട്ടെ ...

എനിക്ക് വിഷമം ആയി എങ്കിലും ഞാൻ അത് മുഖത്ത് കാണിച്ചില്ല....

പക്ഷെ ഞാൻ അന്നു ഉറങ്ങാൻ കുറെ ബുദ്ധിമുട്ടി......

നെക്സ്റ്റ് ഡേ മുതൽ ഞാൻ അവളോട് ഒന്നും ചോദിക്കാതെ ആയി...

അവളും അങ്ങനെ തന്നെ... അവന്മാരോടൊക്കെ ഗുഡ് മോണിങ് പറയുന്നുണ്ട് ... എന്നെ മൈൻഡ് ചെയ്യുന്നില്ല... അറിഞ്ഞു കൊണ്ട് തന്നെ അവഗണിക്കുകയാണ്...

എനിക്ക് പിന്നെയും വിഷമമായി ... ഞാൻ എന്ത് ചെയ്തിട്ടാണ്...

റൂമിൽ എത്തിയാലും എന്റെ മനസ്സിൽ നിന്ന് അത് പോകുന്നുണ്ടായില്ല...

സാധാരണ അങ്ങനെ ഒന്നിലും എന്റെ മനസ്സ് പിടിക്കാറില്ല... പക്ഷെ ഇവൾ...

💬 Comments

View all comments