Chapter Title : കൂട്ടുകാരി [story teller]
യെസ് ... അങ്ങനെ നമ്മളെ ആകർഷിക്കുന്ന എന്തോ ഒന്ന് അവളിലുണ്ട്.... ഓഫീസിൽ എല്ലാവരും അവളുടെ ഫാൻ ആണ് ഇപ്പൊ.....
എന്തിനാണ് അവൾ എന്നെ അവഗണിക്കുന്നതു????
അങ്ങനെ ഒന്ന് രണ്ടാഴ്ച പോയി... ഇപ്പൊ എനിക്കതു ശീലമായി... അവളെ അവഗണിക്കാൻ ഞാനും പഠിച്ചു ... അവൾ അവിടെ ഇല്ല എന്ന് കരുതിയാൽ മതിയല്ലോ....
ഞാൻ പഴയതു പോലെ വീണ ചേച്ചിയോടും സപ്പോർട്ടിങ് പയ്യനോടും സംസാരിച്ചു ... പറ്റുന്ന സമയത്തെല്ലാം എന്റെ ബോസ്സിന്റെ അടുത്ത് പോയി ഇരുന്നു...
എനിക്ക് വീണ്ടും എല്ലാം പഴയതു പോലെ ആയി...
അവന്മാരുടെ ടീമിൽ ഒരാൾ കൂടി ആയി...
പിന്നെ അവര് മൂന്നും കൂടി ആയി സംസാരം.... പിന്നെ അവൾ വീണ ചേച്ചിയോടും സംസാരിക്കും...
അവൾ എന്നോട് വല്ലതും ചോദിച്ചാൽ മാത്രം ഞാൻ മറുപടി പറയും....
ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കാതെ ആയി...
ഞാൻ പിന്നെ ഫുഡ് പുറത്തുന്നു സ്ഥിരമായി..കഴിച്ചു തുടങ്ങി.... വെറുതെ അവിടിരുന്നു അവരുടെ പൈങ്കിളി സംസാരം കേട്ടിട്ട് എന്തിനാ...
അങ്ങനെ സമയം കഴിഞ്ഞു പോയി.... പല ദിവസങ്ങളിലും അവൾ വന്നു അവന്മാരോട് ഗുഡ് മോണിങ് പറയും ...ചിരിയും കളിയും ഒക്കെയാണ് പിന്നെ... എന്നെ കണ്ട mattu നടിക്കില്ല...
ആയിക്കോട്ടെ ... നടക്കട്ടെ .. ഞാൻ ഒന്നും കണ്ടതായി ഭാവിച്ചില്ല...
എനിക്ക് അവിടെ ആകെ സംസാരിക്കാൻ ഉള്ളത് വീണ ചേച്ചി മാത്രമായി...
പിന്നെ എന്റെ ബോസും... സാറിന് വേറെ ക്യാബിൻ ഉണ്ട്... കുറച്ചു മാറിയിട്ടാണ്...
ഞാൻ ചേച്ചിയോട് സംസാരിക്കുമ്പോൾ മലയാളത്തിൽ ആണ് സംസാരിക്കുന്നതു... ചേച്ചി നല്ല ഹെൽപ്ഫുൾ ആണ്....
പിന്നെ അവൾ.... അത് സുഖമുള്ള ഒരു
💬 Comments
View all comments