0%

Chapter Title : കൂട്ടുകാരി [story teller]

Author : Story Teller Read All Parts 4.8K

വേദനയായി അങ്ങനെ....

ഞാൻ വേറൊരു ജോബ് കണ്ടു പിടിച്ചാലോ എന്ന് ആലോചിച്ചു തുടങ്ങി....

***********************************************************

അങ്ങനെ സമയം കടന്നു പോയി...

കുറച്ചു കഴിഞ്ഞപ്പോൾ ....അവളുടെ ജോയിൻ ചെയ്തപ്പോഴുള്ള ആവേശം കുറഞ്ഞു... വർക്കിൽ ഓക്കേ നൈസ് ആയി ഉഴപ്പി തുടങ്ങി...

സാം ആണല്ലോ അവൾക്കു ട്രെയിനിങ് കൊടുക്കുന്നത്...

അവൻ എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ അവൾ ചിരിയും കളിയുമായി ഉഴപ്പാൻ തുടങ്ങി...

അവനാണ് എങ്കിൽ ആള് സൈക്കോ ആണ്... അവളെ ഇമ്പ്രെസ്സ് ചെയ്യാൻ മറ്റാരും കാണാത്ത വഴികളിൽ സഞ്ചരിക്കുന്നവൻ 😀 .... അവന്റെ വിചാരം അവനാണ് ബെസ്ററ് എന്നാണു ... അതുകൊണ്ടു തന്നെ വെറൈറ്റി ആയി എന്തെങ്കിലും ചെയ്യണമല്ലോ.... പൊട്ടൻ ....

ഒരു ദിവസം ഞാൻ ഉള്ളപ്പോൾ ആണ് ... അവർ സംസാരിക്കുന്നു...

അവന്റെ ഒബ്സെർവഷൻസ് പറയുകയാണ്... അവൻ കുറച്ചു എക്സ്ട്രാ ഓർഡിനറി ആണെന്ന് കാണിക്കാൻ ആണ്....

"sam: ദിവ്യ എല്ലാ ദിവസവും വേറെ വേറെ ചുരിദാർ ആണ് ഇടുന്നതു... അല്ലെ?? ഇത് വരെ ഇട്ട ചുരിദാർ വീണ്ടും ഇട്ടിട്ടില്ലല്ലോ...

ഹമ്മ്.... അവൾ സമ്മതിച്ചു... കണ്ണ് മിഴിച്ചു... ഇതൊക്കെ ഇവൻ ശ്രദ്ധിക്കുന്നുണ്ടോ???

sam: പിന്നെ എന്തെങ്കിലും വർക് ഡിസ്‌ക്യൂഷൻസ് നടക്കുമ്പോൾ ഇടയ്ക്കു വിഷയം മാറ്റി എന്തെലും തമാശ പറഞ്ഞു വരും... അല്ലെ

ഹമ്മ് .. ഡാ ... അത് പിന്നെ ഒന്ന് റിലാക്സ് ആവാൻ... " അവൾ നൈസ് ആയി ഒഴിഞ്ഞു മാറി ...

ഇതാണ് പുള്ളിയുടെ ഒരു റേഞ്ച് ..... പുള്ളി കുറേയൊക്കെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കിയിട്ടും അവൾ അടുത്തില്ല... അവൾ ഇതിലൊക്കെ വലിയ കോഴികളെ കണ്ടിട്ടുണ്ടാവും... പിന്നല്ലേ

💬 Comments

View all comments