0%

Chapter Title : കൂട്ടുകാരി [story teller]

Author : Story Teller Read All Parts 4.8K

ചിരി മാഞ്ഞു ...

സാം പൊട്ടൻ ആയതു കൊണ്ട് എങ്ങനെ അത് സെറ്റിൽ ചെയ്യണമെന്ന് അവനു അറിയില്ല... സോറി പറയാൻ അവന്റെ ഈഗോ സമ്മതിക്കില്ലല്ലോ ......

അവൾ ഒന്ന് രണ്ടു ആഴ്ചയോളം അങ്ങനെ തന്നെ ഇരുന്നു... ആരോടും ചിരി കളി ഒന്നും ഇല്ലാ ...

അങ്ങനെ ഇരുന്നപ്പോൾ അവൾ വയ്യ എന്ന് പറഞ്ഞു ഒരു ദിവസം നേരത്തെ ഇറങ്ങി... എന്നിട്ടു ഒരാഴ്ച വർക് ഫ്രം ഹോം എടുത്തു...

എനിക്ക് ആദ്യം മനസ്സിലായില്ല എന്താ കാര്യം എന്ന്... അവന്മാരോട് ചോദിക്കാനും വയ്യല്ലോ... ഞാൻ നൈസ് ആയി ചേച്ചിയോട് ചോദിച്ചു...

ചേച്ചി ആണ് പറഞ്ഞത് അവൾ വർക് ഫ്രം ഹോം ആണെന്ന്....

എനിക്ക് മനസ്സിലായി.... ആ അന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കാൻ ആണ്... പാവം...

എത്ര ശ്രമിച്ചിട്ടും എനിക്ക് വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല... അല്ലെങ്കിലും ചില സമയത്തു മനസ്സ് നമ്മൾ പറയുന്നത് കേൾക്കില്ലല്ലോ....ശനിയാഴ്ച ഞാൻ വിളിച്ചു പോയി...

അവൾ നമ്പർ ബിസി....

ഹമ്മ്... അവൾ തിരിച്ചു വിളിക്കുമോ?? അവളുടെ സ്വഭാവത്തിന് വിളിക്കില്ല... ഉറപ്പു....

അങ്ങനെ സമയം കഴിഞ്ഞു പോയി...

അവൾ വിളിക്കുന്നില്ല....

ശൊ ... വിളിക്കേണ്ടായിരുന്നു... ഞാൻ എന്നെ തന്നെ ശപിച്ചു ... ഏതു നേരത്തു ആണാവോ 😔

വൈകുന്നേരം 8 മണിയായപ്പോ അവൾ തിരിച്ചു വിളിച്ചു....

ആഹ്... വരുൺ വിളിച്ചിരുന്നൊ ???

ആം... ദിവ്യ ... എവിടെയാണ് കാണുന്നില്ലല്ലോ???

ഹമ്മ്.. വരുൺ ....എനിക്ക് സുഖം ഇല്ല... ഞാൻ വർക് ഫ്രം ഹോം എടുത്തു... സാറിനോട് പറഞ്ഞിരുന്നല്ലോ??

ഹമ്മ്.. അതിന്റെ അർഥം എനിക്ക് മനസ്സിലായി... നിന്നോട് പറയേണ്ട കാര്യമില്ലെന്നു.....

എനിക്ക് എന്തിന്റെ

💬 Comments

View all comments