0%

Chapter Title : കൂട്ട്കൃഷി 1

Author : kkstories Read All Parts 427

തോട്ടത്തിന്റെ അറ്റത്തുള്ള അഞ്ചര സെന്റിലാണ് മറിയാമ്മയുടെ വീട്, മലബാറിൽ വന്ന കാലത്തു എല്ലാ സഹായങ്ങളും ചെയ്തത് ഹാജിയാരാണ്. കറിയാച്ചൻ വീണതിന് ശേഷം ഹാജിയാരുടെ കവലയിലെ കടയിൽ നിന്നും രാത്രി ചാക്കും പടി സാധനങ്ങൾ കുന്നുമ്മേൽ വേലായുധന്റെ സഹായത്തോടെ മറിയാമ്മയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടവർ സാക്ഷ്യം ബോധോപ്പിച്ചു. പക്ഷെ ഈ വാദങ്ങൾ പാടെ തള്ളികളഞ്ഞു കൊണ്ട് പ്രമാണിയായ മേലേടത്തു രാഘവൻ നായരുടെ പേര് ഒരു വിഭാഗം ഉറപ്പിച്ചു. നായരുടെ ലോറിയിലായിരുന്നു കറിയാച്ചന് പണി. കരുണാമയനായ നായരാണ് ആശുപത്രി ചിലവുകൾ എല്ലാം വഹിച്ചത്. നായരുടെ അംബാസിഡർ കാറിൽ മറിയാമ്മയെ കണ്ടതും സാഹചര്യ തെളിവും കൂട്ടി വായിച്ചു മറുവിഭാഗവും തങ്ങളുടെ വാദത്തിൽ ഉറച്ചു നിന്നു. നാട്ടിലെ അയൽക്കൂട്ടവും വിഷയത്തിൽ ആശങ്കയും, സംശയവും രേഖപ്പെടുത്തി. ഇതാണ് മോനായിയുടെ രണ്ട് നാണക്കേടുകൾ. എന്തൊക്കെയായാലും പശുവിനെ വളർത്തിയും, കൃഷി പാട്ടത്തിനെടുത്തും തന്റേടിയായ മറിയാമ്മ മക്കളുടെ കാര്യവും, വീട്ടു ചിലവും നടത്തി. അപവാദങ്ങൾക്കിടയിലും നായരുടെയും, ഹാജിയാരുടെയും സഹായം മറിയാമ്മക്ക് വേണ്ടുവോളം കിട്ടി. മറിയാമ്മക്ക് രണ്ട്പേരുമായി അവിഹിതമുണ്ട് എന്ന് ഇരു വിഭാഗവും തമ്മിൽ ഒരു ധാരണയിലെത്തി. പക്ഷെ മോനായിയുടെ അപ്പൻ ആര് എന്നത് ഒരു സമസ്യയായി തുടർന്നു. പുഴയ്ക്ക് ഇക്കരെയാണ് മറിയാമ്മയുടെ വീടും ഹാജിയാരുടെ റബ്ബർ തോട്ടവും. പുഴയ്ക്കു അക്കരെ നായരുടെ തെങ്ങിൻ തോപ്പും, തോപ്പ് കഴിഞ്ഞു വിശാലമായ രണ്ടേക്കർ കരകണ്ടമാണ്, മറിയാമ്മയുടെ അധ്വാനത്തിന്റെ ഫലമാണ് ആ രണ്ടേക്കർ നിറയെ. വാഴയും, കപ്പയുമാണ് കൂടുതൽ എങ്കിലും ഇടയിലായി പച്ചക്കറികളും നിൽക്കുന്നു. നെൽകൃഷി അവസാനിപ്പിച്ചു നായർ കണ്ടം ജെസിബി ഉപയോഗിച്ച് കരയാക്കി മറിയാമ്മക്ക് കൃഷിക്കായി കൊടുക്കുമ്പോൾ മറിയാമ്മയിൽ പൂർണ്ണ വിശ്വാസമായിരുന്നു

💬 Comments

View all comments