Chapter Title : കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ]
നോക്കി കണ്ണുരുട്ടി.
"അല്ലാൻ്റീ.....കുടിക്കാനെടുക്കാൻ പോയ ആളിനെ കാണോന്നില്ലല്ലോ......." ചേച്ചി പറഞ്ഞു. നീതുവേച്ചി
പതിയെ നടന്ന് ട്രേ ടീപ്പോയിൽ വച്ചു.
"അങ്ങോട്ട് കൊടുക്ക് മോളേ........" അച്ഛൻ രതീഷേട്ടനെ ചൂണ്ടിക്കാട്ടി സ്നേഹത്തോടെ നീതുവേച്ചിയോട് പറഞ്ഞു.ചേച്ചി ഓറഞ്ച് ജ്യൂസ് ആദ്യം അച്ഛനും അമ്മക്കും പിന്നെ രതീഷേട്ടനും കൊടുത്തു.അച്ഛൻ്റെ നോട്ടം നിതയാൻ്റിയിലായിരുന്നു. ഇടക്കിടെ ആൻ്റി പതറിപ്പോവുന്നത് ഞാൻ കണ്ടു.
"മോൾക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടോ......." അച്ഛൻ ചോദിച്ചു.
"അമ്മക്കിഷ്ടമാണെങ്കി........." നീതുവേച്ചി പറഞ്ഞിട്ട് പെട്ടെന്ന് അകത്തേക്ക് പോയി.
"എന്തോ പറയുന്ന്........" അച്ഛൻ ആൻ്റിയുടെ മുഖത്തേക്ക് നോക്കി.
"കൊറച്ച് സമയം തരണം ഈ വസ്തുവൊന്ന് വിൽക്കുന്നവരെ........." ആൻ്റി പറഞ്ഞു.
"അപ്പോ ഞങ്ങളെറങ്ങട്ടെ........" അച്ഛൻ പറഞ്ഞു.
"മോളെന്തിയേ......." അമ്മ ചോദിച്ചു. നീതുവേച്ചി പുറത്തേക്ക് വന്നു. അമ്മ നീതുവേച്ചിയെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു.
"അമ്മക്കിഷ്ടമാണെങ്കി മോളേ ഞങ്ങളങ്ങ് കൊണ്ടോപോവും കേട്ടോ........" അമ്മ നീതുവേച്ചിയുടെ താടിയിൽ പിടിച്ച് പറഞ്ഞു.
ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.കാറിലിരിക്കുമ്പോൾ ചേച്ചിയെ നീതുവേച്ചി വിളിച്ചു.ചേച്ചി സ്പീക്കറിൽ ഇട്ടു.
"എടീ പരട്ടേ..... പന്നത്തരം കാണിക്കരുത് ഒന്നൊരുങ്ങാൻ പോലും പറ്റിയില്ല........" നീതുവേച്ചി പറഞ്ഞു.
"പൊന്നുംകുടത്തിനെന്തിനാടീ പൊട്ട്......." ചേച്ചി തിരിച്ചടിച്ചു.
"അമ്മയെന്തുപറഞ്ഞെടീ......." ചേച്ചി ചോദിച്ചു.
"അമ്മയെന്തു പറയാനാ നാളെ ആ ബ്രോക്കറെ കാണാൻ പോണമെന്നു പറയുന്നകേട്ടു....." നീതുവേച്ചി പറഞ്ഞു.
" ഞങ്ങള് വിളിച്ചിട്ട് പോയാമതി........." ചേച്ചി പറഞ്ഞു.
"അതെന്താടീ ഏട്ടന് ഇഷ്ടപ്പെട്ടില്ലേ......." നീതുവേച്ചിയുടെ സ്വരം താണു.
"അതല്ലെടീ പോത്തേ...... ഞങ്ങളൊന്നാലോചിക്കട്ടെ ചെലപ്പം അച്ഛൻ മേടിക്കും കമ്മീഷന് പോകുന്ന പൈസയുംകൂടെ നിങ്ങക്ക് കിട്ടൂലേ........" ചേച്ചി പറഞ്ഞു.
"അത് ശരി ഞാൻ പേടിച്ചുപോയി........." നീതുവേച്ചി പറഞ്ഞു.
"എന്നാ വെക്കട്ടേ......" ചേച്ചി പറഞ്ഞു.
"അല്ലെടീ.....ആ രോഹിതെങ്ങാനും വല്ല പ്രശ്നവുമുണ്ടാക്കുമോ......" നീതുവേച്ചി പറഞ്ഞു.
"നീ പേടിക്കാതിരി നമുക്ക് പരിഹാരമുണ്ടാക്കാം...." ചേച്ചി പറഞ്ഞു.
" എന്നാ ശരി........" ഫോൺ കട്ടായി.
"ചെലപ്പം ഞാൻ ചിന്തിക്കും ഇവള് നമ്മടെ സ്വന്തം മോളാണെന്ന്........" അച്ഛൻ പറഞ്ഞു.
"അതെന്തേ........" അമ്മ ചോദിച്ചു.
"ചിലപ്പോഴൊക്കെ ഇവള് നമ്മടെ മനസ്സറിഞ്ഞ് പ്രവർത്തിക്കും........" അച്ഛൻ പറഞ്ഞു.
"അച്ഛാ.....ആ സൺറൂഫൊന്ന് തൊറന്നോ......." ഞാൻ പറഞ്ഞു.
"എന്തിനാടാ....... " അച്ഛൻ ചോദിച്ചു
"ഇങ്ങനെ പൊക്കിയാ ചേച്ചീടെ തലയിടിക്കും........"
ഞാൻ പറഞ്ഞു.കുറേനേരം കാറിൽ ചിരിയായിരുന്നു.
💬 Comments
View all comments