0%

Chapter Title : കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 7.7K

കൂട്ടുകാരി......" അമ്മ പറഞ്ഞു.
"ആ......കൂട്ടുകാരി......" അച്ഛൻ അമ്മയെ നോക്കി.
"പാവം കുട്ടിയാണെന്ന് തോന്നുന്നു അവളെ നമ്മടെ മക്കൾക്കാർക്കെങ്കിലുംവേണ്ടി നോക്കിയാലോ......." അമ്മ പറഞ്ഞു.
"അങ്ങോട്ടാടി പോത്തേ പോകുന്നെ....." അച്ഛൻ പറഞ്ഞു. അമ്മക്ക് സന്തോഷമായി. അമ്മ പെട്ടെന്ന് കുളിച്ച് വന്നു.
"നീ വരുന്നില്ലേ........"അച്ഛൻ ചേച്ചിയെ നോക്കി.
"ഞാൻ വരണോ......." ചേച്ചി ചോദിച്ചു.
"നീ വരുന്നില്ലെങ്കി ഇവിടാരും പോണില്ല നീയാ ഇവിടുത്തെ മൂത്ത മോള്........" അമ്മ തറപ്പിച്ച് പറഞ്ഞു.ചേച്ചി പതിയെ മുകളിലേക്ക് നടന്നു.
"സാരിയുടുത്താമതി കേട്ടോ മോളേ......." അച്ഛൻ വിളിച്ചുപറഞ്ഞു. ചേച്ചി തിരിഞ്ഞുനിന്ന് ചിരിച്ചു.
"നീയും ഒരുങ്ങ്......." അച്ഛൻ എന്നെ നോക്കി പറഞ്ഞു. ഞാൻ റൂമിലേക്ക് നടന്ന് ജീൻസും ടീഷർട്ടും ധരിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അമ്മ ഒരുങ്ങിവന്നു. പട്ടുസാരിയിൽ രമാദേവി എന്ന കുലീനയായ സ്ത്രീ വിളങ്ങിനിന്നു.അച്ചനും മുണ്ടും ഷർട്ടും ധരിച്ചെത്തി.
"ടാ...... നീ പുതിയ ബൈപ്പാസിൻ്റെ അടുത്തുണ്ടാവണം നിനക്കൊരു പെണ്ണുകാണാൻ പോവുവാ........" അച്ഛൻ രതീഷേട്ടനെ വിളിച്ചുപറഞ്ഞു.
"ഹൊ......." സാരിയുടുത്ത് സ്റ്റെപ്പിറങ്ങിവന്ന ചേച്ചിയെ കണ്ട് അച്ഛൻ പറഞ്ഞു.ഞങ്ങൾ നാലുപേരും അച്ഛൻ്റെ കാറിൽ കയറി നീതുവേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പുതിയ ബൈപ്പാസിലെ പാലത്തിനടുത്ത് രതീഷേട്ടൻ്റെ കാറുകണ്ടു.
"നീ പുറകേ വാ......" അച്ഛൻ കാറുനിർത്തി രതീഷേട്ടനോട് പറഞ്ഞിട്ട് മുന്നോട്ടു നീങ്ങി.
"ടീ നീ ഗേറ്റുതൊറക്ക് ഞങ്ങള് നിൻ്റെ വീട്ടിലോട്ട് വരുവാ........." ചേച്ചി നീതുവേച്ചിയെ വിളിച്ചുപറഞ്ഞു.
"അതൊരു സർപ്രൈസ്......." ചേച്ചി വീണ്ടും പറഞ്ഞു. പെയിൻ്റ് മങ്ങിയ ഗേറ്റിനുമുന്നിൽ നീതുവേച്ചിയുണ്ടായിരുന്നു. അച്ഛൻ അകത്തേക്ക് വണ്ടി കയറ്റി പിറകേ രതീഷേട്ടൻ്റെ പുത്തൻ ഫോർച്യൂണറും.
"ഇതെന്തുവാടീ.....രണ്ടുവണ്ടീല്......." നീതുവേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.
"നീ ഞങ്ങളെ അകത്തോട്ട് വിളിക്കുന്നില്ലേ....." ചേച്ചി ചോദിച്ചു.
"ഞാൻ

💬 Comments

View all comments