Chapter Title : കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ]
പേടിച്ചുപോയി........." നീതുവേച്ചി പറഞ്ഞു.
"എന്നാ വെക്കട്ടേ......" ചേച്ചി പറഞ്ഞു.
"അല്ലെടീ.....ആ രോഹിതെങ്ങാനും വല്ല പ്രശ്നവുമുണ്ടാക്കുമോ......" നീതുവേച്ചി പറഞ്ഞു.
"നീ പേടിക്കാതിരി നമുക്ക് പരിഹാരമുണ്ടാക്കാം...." ചേച്ചി പറഞ്ഞു.
" എന്നാ ശരി........" ഫോൺ കട്ടായി.
"ചെലപ്പം ഞാൻ ചിന്തിക്കും ഇവള് നമ്മടെ സ്വന്തം മോളാണെന്ന്........" അച്ഛൻ പറഞ്ഞു.
"അതെന്തേ........" അമ്മ ചോദിച്ചു.
"ചിലപ്പോഴൊക്കെ ഇവള് നമ്മടെ മനസ്സറിഞ്ഞ് പ്രവർത്തിക്കും........" അച്ഛൻ പറഞ്ഞു.
"അച്ഛാ.....ആ സൺറൂഫൊന്ന് തൊറന്നോ......." ഞാൻ പറഞ്ഞു.
"എന്തിനാടാ....... " അച്ഛൻ ചോദിച്ചു
"ഇങ്ങനെ പൊക്കിയാ ചേച്ചീടെ തലയിടിക്കും........"
ഞാൻ പറഞ്ഞു.കുറേനേരം കാറിൽ ചിരിയായിരുന്നു.
"അല്ലെടാ മോനേ......ബൈപ്പാസ് വന്നേപ്പിന്നെ ആ വസ്തുവിനൊക്കെ ഓരോ ദിവസവും വെലകേറുവാ ഇത്രയും നല്ല സ്ഥലം വിറ്റാൽ പിന്നീട് ദുഖിക്കേണ്ടിവരും.അതറിഞ്ഞ് പ്രവർത്തിച്ച കാര്യമാ പറഞ്ഞത്........." അച്ഛൻ പറഞ്ഞു.
"അവനസൂയയാ......." ചേച്ചി പറഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി.രതീഷേട്ടനും പിറകേയെത്തി. ഞങ്ങൾ ദിനചര്യകളിലേക്ക് കടന്നു.
"അച്ഛാ.....ഇത് ഞാനറിഞ്ഞടത്തോളം ഒരു വള്ളിക്കെട്ട് കേസാ......." രാജേഷേട്ടൻ പറഞ്ഞു
"അതെന്താടാ........" അച്ഛൻ ചോദിച്ചു.
"ഇത് ആ രോഹിതിൻ്റെ മൊറപ്പെണ്ണാ ഇവര് വഴികൊടുക്കാമെന്ന് പറഞ്ഞിട്ടാ അവൻ പുറകിലുള്ള രണ്ടേക്കർ വാങ്ങിയത് പിന്നെ എന്തോ പറഞ്ഞ് അവര് തെറ്റി വഴികൊടുത്തതുമില്ല.അവൻ ഈ പെണ്ണിനെ കെട്ടണമെന്നും പറഞ്ഞ് നടക്കുവാ......." രാജേഷേട്ടൻ പറഞ്ഞു.
"അതങ്ങനെയല്ല ഏട്ടാ അവര് സെൻ്റിന് ഒരുലക്ഷം കൊടുക്കാമെന്ന് പറഞ്ഞു. അവസാനം അവിടുത്തെ കൊച്ചിൻ്റെ കല്ല്യാണ് വന്നപ്പം വാക്കുമാറി അൻപതേ കൊടുക്കത്തോളെന്ന് എഗ്രിമെൻ്റില്ലാത്തതുകൊണ്ട് അവർക്കൊന്നും പറയാനും പറ്റിയില്ല അവനെ പേടിച്ച് മറ്റാരും വന്നതുമില്ല കൊച്ചിൻ്റെ കല്ല്യാണം മുടങ്ങുമെന്ന സ്ഥിതി വന്നപ്പം അവരത് കിട്ടിയ വെലക്ക് അവനുതന്നെ കൊടുത്തു.ഇതറിഞ്ഞ നിതാൻ്റി വഴിയും കൊടുത്തില്ല ഇതാ സത്യം......"
💬 Comments
View all comments