Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
എന്തേലും സഹായം വേണമെങ്കിൽ പറഞ്ഞോളൂ ട്ടോ
ഓ ആയിക്കോട്ടെ ?
പുള്ളി ഓരോന്ന് പറയും ഞാനും അതൊക്കെ ചെയ്ത് കൂടെ നിന്നു സമയം കടന്ന് പോയ് അതിനിടയിൽ നബീൽ ഇക്ക ഞങ്ങളുടെ ഇടയിലേക്ക് വന്നു , പുള്ളിക്ക് ഞാൻ സഹായിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത മതിപ്പ് തോന്നി .
ഒരു റൂമിൽ ഞാനും ഇലക്ട്രീഷ്യനും പണി ചെയ്യുകയായിരുന്നു , ഞാൻ വോളിൽ ബൾബ് ഹോൾഡർ ഫിറ്റ് ചെയ്യാൻ ലാഡറിൽ കയറി വർക് ചെയ്യുകയായിരുന്നു. റൂമിലേക്ക് ഉള്ള ബ്രേക്കർ ഓഫ് ആക്കി ഹാളിലെ വെളിച്ചം നല്ലത് പോലെ റൂമിലേക്ക് കിട്ടുന്നുണ്ടായിരുന്നു.
' വിഷ്ണു ....
ആ കിളി നാദം കേട്ട് ഞാൻ താഴേക്ക് നോക്കുമ്പോൾ അത് സുമിന ആയിരുന്നു .
ഹായ്
ഭയങ്കര പണിയിൽ ആണല്ലേ
? ഏയ് ഇതൊക്കെ ചെറിയ ചെറിയ പണികൾ അല്ലേ.
ഇക്ക പറഞ്ഞപ്പോൾ ആണ് വിഷ്ണു വന്നത് ഞാൻ അറിഞ്ഞത് .
ആ ഞാൻ കണ്ടായിരുന്നു റൂം വൃത്തിയാക്കുന്നത് ?
ആ ഒരുപാട് പൊടിയും സാധനങ്ങളും ഒക്കെ ആയി കിടക്കുവ , നാളെ കൂടി അല്ലേ ഉള്ളൂ ഇനി . ഒന്നിച്ച് നോക്കിയ തീരില്ല അപ്പൊൾ പതിയെ പതിയെ കഴിയുന്നത് കഴിയുന്നത് തീർക്കാം എന്ന് കരുതി .
ആ അത് ശേരിയ
എന്നാ വയോ ഭക്ഷണം കഴിക്കാം സമയം 8.30 ആയി .
അയ്യോ വേണ്ട ഞാൻ പിന്നെ വീട്ടിൽ പോയ് കഴിച്ചോളും, നിങൾ കഴിക്ക് .
അയ്യോ അത് പറ്റില്ല വീട്ടിലെ നാളെ കഴിക്കാം , വിഷ്ണുവിനും കൂടി ഉള്ളത് ഇക്ക വാങ്ങിച്ചിട്ടുണ്ട്
💬 Comments
View all comments