Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
ചായയോ ജ്യൂസോ എന്താ അവൾക്ക് ഇഷ്ടം എന്ന് നോക്കി വാങ്ങി കൊടുക്കുമോ വൈകിട്ട് വന്നപാടെ എന്തെങ്കിലും കഴിക്കുന്നതാണ്, പൈസ ഞാൻ gpay ചെയ്യാം . അതൊന്നും വേണ്ട ഞാൻ നോക്കിക്കോളാം. അവിടെ എത്തിയിട്ട് കാണാം . Ok ഡാ. ഇത്ത വൈകും എന്നു പറയാൻ വിളിച്ചതാ. നിനക്ക് വിശക്കുന്നുണ്ടോ ? ഇല്ല . Ok . ബക്കി പറ 10th ലെ സെൻ്റ് ഓഫ് ദിവസം അവന് എന്നെ നേരിൽ കാണണം എന്ന് പറഞ്ഞു. ഉം പരിപാടി കഴിഞ്ഞ് പോകാൻ നേരം അവൻ ഒരു കാറുമായി വന്നു. എന്നിട്ട് എന്നോട് അതിൽ കയറാൻ പറഞു. എന്നിട്ട് ഞാൻ ഇല്ലെന്ന് പറഞു. അവൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ സമതിച്ചില്ല. അന്ന് സ്കൂൾ ബസ്സ് ഇല്ലായിരുന്നു, പിന്നെ അവൻ എന്നോട് സ്കൂൾ ബസ്സ് സ്റ്റോപ്പിൽ ഇരിക്കാം എന്ന് പറഞ്ഞു. എനിക്ക് അത് പറ്റില്ല ആരെങ്കിലും കാണും എന്നൊക്കെ പറഞ്ഞപ്പോൾ അവൻ പറഞ്ഞു എങ്കിൽ ബസ്സ് സ്റ്റോപ്പിൻ്റെ പിന്നിൽ പോയ് നിൽക്കാം അവിടന്ന് സംസാരിക്കാം എന്ന് പറഞു. ടീച്ചേഴ്സ് കാണണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. ഞങ്ങൽ അതിൻ്റെ പുറകിൽ നിന്ന് സംസാരിച്ചപ്പോൾ ഇവൻ്റെ കസിൻ എൻ്റെ ക്ലാസ്സിലെ ആ ചെക്കൻ അത് ഒളിഞ്ഞ് നിന്ന് pic എടുത്തു. അന്ന് രാത്രി എനിക്ക് ആ pic അയച്ച് തന്നു. എനിക്കത് കണ്ടിട്ട് പേടി ആയി. എന്തിനാ എടുത്തത് എന്നൊക്കെ ചിതിച്ചപ്പോൾ അവനല്ല കസിൻ എടുത്തത് ആണ് , നല്ല ഭംഗി ഇല്ലേ നമ്മളെ കാണാൻ എന്നൊക്കെ പറഞ്ഞു ഞാൻ അവനോട് കരഞ്ഞ് കാല് പിടിച്ചു ഡിലീറ്റ് ആക്കണം എന്ന് പറഞ്ഞ്. അവൻ അത് കളയാം , നാളെ നേരിൽ കാണണം അപ്പൊൾ എൻ്റെ മുന്നിൽ വച്ച് കളഞ്ഞ് കാണിക്കാം എന്ന് പറഞ്ഞു. ഞാൻ അത് വിശ്വസിച്ച് പിറ്റേന്ന് ഉമ്മയോട് കള്ളം പറഞ്ഞ് സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നും പറഞ്ഞ് സ്കൂളിൽ പോയ്. അവൻ പുറത്ത് കാറിൽ വന്ന് അവിടെ നിന്നു. ഞാൻ അവനെ കാണാൻ ചെന്നപ്പോൾ കാറിൽ കയറാൻ പറഞ്ഞ് എന്നെ ഒരുപാട് നിർബ്ബന്ധിച്ചു,
💬 Comments
View all comments