0%

Chapter Title : കൂടുമ്പോൾ ഇമ്പം 1 [Irul Mashi]

Author : Irul Mashi Read All Parts 83.7K

ചെയ്യാം എന്നൊന്നുമില്ല, അവൾ കാലത്തെ ഇറങ്ങും പഠിപ്പിക്കാനും പഠിക്കാനും എന്നൊക്കെ പറഞ്ഞ്, എന്നിട്ട് വല്ല പ്രയോജനവും ഉണ്ടാന്ന് ചോദിച്ചാൽ ഏ ഹേ ഞാൻ ഇതുവരെ കണ്ടിട്ടില്ല… പെണ്ണേ ചോതി… നീ അവിടെ എന്ത് എടുക്കേണ്, വന്നയുടനെ കേറി ഫോണും കുത്തി കിടക്കുന്നായിരിക്കും തമ്പ്രാട്ടി… ഇങ്ങോട്ട് വാടി…” അമ്മയുടെ അലപ്പ് കേൾക്കാൻ വയ്യാതെ സ്വാതി പതിയെ അടുക്കളയിലേക്ക് ചെന്നു.

“എന്തിനു തള്ളേ ഇങ്ങനെ കിടന്ന് അലെയ്ക്കണ… ഞാൻ ഇങ്ങോട്ട് വന്ന് കേറിയത് അല്ലേ ഉള്ളൂ…” സ്വാതി അല്പം ദേഷ്യത്തോടെ പറഞ്ഞു.

“എടീ, ട്രുണ്ടുമണിക്ക് തോല് ഓടിക്കാൻ പോയിട്ട് വന്നപ്പോൾ ജനലിൽ കൂടി എങ്ങാണ്ട് പൂച്ച കേറി മീൻകറി മുഴുവൻ തിന്നെടി… ഇനി വേറെ മീൻ പോലും ഇല്ല, വല്ല മോര് എങ്ങാനും കാച്ചി ചോറ് തിന്നാം, ഞാനും തിന്നില്ല, മണി നാല് ആയില്ലേ… നീ അത് ഒന്ന് അടുപ്പിലോട്ട് വെച്ചാണ്…”

സ്വാതി പിന്നെ ഒന്നും മിണ്ടാതെ കറി അടുപ്പത്തു വെച്ചു, ഉച്ചക്ക് അവളും ഒന്നും കഴിച്ചിരുന്നില്ല. കറി ആയ ഉടനെ രണ്ട് പേരും അടുക്കളയിൽ ഇരുന്ന് ചോറ് കഴിച്ച് തുടങ്ങി.

“എന്റെ കൊച്ച് വല്ലതും കഴിച്ചോ എന്തോ…” ലത സ്വയം പറയുന്നത് കേട്ട് സ്വാതി അമ്മയുടെ മുഖത്തേക്ക് നോക്കി.

“അല്ലേലും അവർക്ക് അവരുടെ മോന്റെ കാര്യം അന്വേഷിക്കാൻ എന്തൊരു ഓർമ്മ, നമ്മൾ വല്ലതും കഴിച്ചാലും ഇല്ലേലും ഇവിടെ ആർക്കും ഒരു പരാതിയുമില്ല…” സ്വാതി മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

“എന്റെ കൊച്ചിന് എന്നോടു സ്നേഹം ഉള്ളത് കൊണ്ട് ഞാനും ഇത്തി സ്നേഹം കൂടുതൽ കാണിക്കും, അല്ലേലും നിന്നെ ഒക്കെ

💬 Comments

View all comments