0%

Chapter Title : കൂടുമ്പോൾ ഇമ്പം 1 [Irul Mashi]

Author : Irul Mashi Read All Parts 83.7K

കെട്ടിച്ചു വിട്ടാൽ പിന്നെ എന്നെ നോക്കാൻ എന്റെ ചെറുക്കൻ അല്ലേ ഉള്ളൂ… നീയും നിന്റെ തന്തേം ഒക്കെ കണക്കാ…” ലത പറഞ്ഞു നിർത്തി.

സാധാരണ നാട്ടിൻപുറങ്ങളിലെ വീടുകളിലെ പോലെ തന്നെ ഒരു മകനും മകളും ഉള്ളയിടത്ത് മകനോട് അല്പം സ്നേഹം കൂടുതൽ തന്നെയായിരുന്നു അവിടെയും. അതൊക്കെ കാണുമ്പോൾ സ്വാതിക്ക് ഇടക്ക് നല്ല ദേഷ്യം വരും എന്നാലും ഒന്നും മിണ്ടാതെ ഇരിക്കാനേ നിവർത്തി ഉള്ളൂ, അല്ലെങ്കിൽ വല്ലതും പറഞ്ഞ് തർക്കം തുടങ്ങിയാൽ ചെവി കേൾക്കാൻ പറ്റില്ല.

“എടീ, നീ അച്ഛനെ വിളിച്ചാണ്, അച്ഛൻ ഇന്ന് വരും, വരുമ്പോൾ വല്ല മലക്കറി എങ്ങാനും വാങ്ങിച്ചോണ്ട് വരാൻ പറ.” കഴിച്ച് കഴിഞ്ഞ് പാത്രം കഴുകുന്നതിനിടയിൽ ലത പറഞ്ഞു.

“ഓ എനിക്ക് വയ്യാ… എന്തായാലും നല്ല പൂസിൽ ആയിരിക്കും വരുന്നത്, പറഞ്ഞയുടനെ വാങ്ങിച്ചോണ്ട് വരാൻ… നിങ്ങൾ ഉണ്ണികുട്ടനെ വിളിച്ചിട്ട് പൈസ അയച്ച് തരാൻ പറ, നാളെ ഞാൻ പോയിട്ട് വരുമ്പോൾ എങ്ങാനും വാങ്ങിച്ചോണ്ട് വരാം.” സ്വാതി അമ്മയോട് പറഞ്ഞിട്ട് മുറിയിലേക്ക് കേറി പോയി.

“അല്ലെങ്കിലും പിള്ളേർക്ക് തന്തയേം തള്ളയേം നല്ല ബഹുമാനം ആണല്ലോ… ഇതിനെയൊക്കെ തീറ്റി കൊടുക്കുന്ന നമ്മളെ പറഞ്ഞാൽ മതി.” ലത സ്വയം പറഞ്ഞു കൊണ്ട് അടുക്കളയിൽ രാത്രിയിൽ എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

സന്ധ്യക്ക്‌ ജംഗ്ഷനിലെ പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേട്ട് സ്വാതി ഉറക്കത്തിൽ നിന്ന് ഉണർന്നു, ജനലിൽ വെച്ചിരുന്ന ഫോൺ എടുക്കാൻ നോക്കിയതും അച്ഛൻ റോഡിലൂടെ നടന്ന് വരുന്നത് കണ്ടു.

“അമ്മേ ദോ അച്ഛൻ വരുന്നുണ്ട്, വലിയ ആട്ടം ഒന്നും ഇല്ലാ…” അവൾ മുറിയിൽ കിടന്ന്

💬 Comments

View all comments