Chapter Title : കൂടുമ്പോൾ ഇമ്പം 1 [Irul Mashi]
കൊണ്ട് വിളിച്ചു പറഞ്ഞു.
ലത പതിയെ നടന്നു സിറ്റൗട്ടിലേക്ക് വന്നു ഇടുപ്പിൽ ചെരുവി വെച്ചിരുന്ന നൈറ്റി പിടിച്ചു താഴ്ത്തിയിട്ട് സ്വന്തം കെട്ടിയവനെ ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു.
“വിളക്കൊന്നും വെച്ചില്ലേടീ…?” മണി ലതയോടു ചോദിച്ചു.
“ഇല്ലണ്ണാ… ആ പെണ്ണ് കിടന്ന് ഉറങ്ങിയെന്നു തോന്നുന്നു. ഇപ്പോഴെങ്ങാണ്ടേ എണീച്ചേ ഉള്ളൂ…” ലത മണിയോട് പറഞ്ഞു.
“ഉം… ചെറുക്കൻ വന്നാ…?” ചെരുപ്പ് ഊരി അകത്തേക്ക് കേറുന്നതിനിടക്ക് മണി ചോദിച്ചു.
“അവൻ അടുത്ത ആഴ്ച്ച എങ്ങാണ്ട് വരാം എന്ന്… നിങ്ങൾ മലക്കറി വാങ്ങിച്ചില്ലേ… ഞാൻ വിളിച്ചു പറഞ്ഞിട്ട്…”
“അയ്യോ… ഞാൻ അത് വിട്ടുപോയി…” നിസാരത്തോടെ പറഞ്ഞു അയാൾ അകത്തേക്ക് കേറി.
സ്വാഭാവികം എന്നുള്ള ഭാവത്തിൽ ലതയും പിറകെ അകത്തേക്ക് പോയി.
രാത്രി വേറെ പലഹാരം ഒന്നും ഉണ്ടാക്കാതെ ഉള്ള ചോറും നേരത്തത്തെ കറിയും കൂട്ടി അത്താഴം കഴിച്ച് എല്ലാരും കിടക്കാനൊരുങ്ങി.
സ്വാതി മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല. അല്ലെങ്കിലും അച്ഛൻ മദ്യപിച്ചു വരുന്ന സമയങ്ങളിൽ അവൾ അങ്ങനെ പുറത്ത് ഇറങ്ങി അവരോട് ഒപ്പം ഇരിക്കാറില്ല. എന്തെങ്കിലും പറഞ്ഞു അവർ രണ്ട് പേരും വഴക്കാവും. അതിനിടയിൽ പെട്ടു പോകണ്ട എന്ന് കരുതി കഴിവതും അവൾ മുറിയിൽ തന്നെ ഇരിക്കും.
അടുക്കളയെല്ലാം ഒതുക്കി ലൈറ്റ് എല്ലാം അണച്ച് ലത പതിയെ മുറിയിലേക്ക് പോയി.
കൈലി മാത്രമേ ഉടുത്ത് നെഞ്ചും തടവി ഫോണിൽ എന്തോ കണ്ട് ചിരിച്ചോണ്ട് കിടക്കുന്ന കെട്ടിയോനെ നോക്കി ലത അലമാര തുറന്നു. ‘ഘ്രാ….’ തകിട് അലമാര തുരുമ്പിച്ചു കൊണ്ട് നിലവിളിക്കുന്നത് പോലെ ശബ്ദം കേൾപ്പിച്ചു.
അത് കേട്ട് ഫോണിൽ നിന്ന് തലയുയർത്തി മണി ലതയെ നോക്കി.
💬 Comments
View all comments