Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]
ഞാൻ എഴുന്നേറ്റു ഡ്രസ് ചെയ്ത് pg യിലേക്ക് പുറപ്പെട്ടു. ഒരു 10 മണിയോടെ ഹോസ്പിറ്റലിൽ എത്തി, എന്നെ കണ്ടതും രമ്യ ഓടി എൻ്റെ അടുത്തേക്ക് വന്നു.
രമ്യ: എന്താ ഏട്ടാ ലേറ്റ് ആയത്.? മീറ്റിംഗ് ഉണ്ട്, ഏട്ടൻ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവ.
ഞങൾ വേഗം മീറ്റിംഗ് നടക്കുന്നിടത്തേക്ക് ചെന്നു. അവിടെ എല്ലാവരും waiting ആണ്.
റെഡ്ഡി സർ: ഗുഡ് മോണിംഗ് all... സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു നമ്മുടെ ഹോസ്പിറ്റലിലെ കോവിഡ് ടീം ആണ് നമ്മുടെ സോണിലെ ഏറ്റവും നല്ല ടീം, ജോയിൻ്റ് കമ്മീഷണർ അറിയിച്ചു. Congrats 👏🏼 Dr.Kavitha, Akhil, Ramya & Fareeda..
എല്ലാവരും ഞങ്ങളെ നോക്കി കൈ അടിച്ചു. എല്ലാവരോടും thanks പറഞ്ഞു.
റെഡ്ഡി സാർ: എൻ്റെ സ്പെഷ്യൽ request പ്രകാരം ഒരു ടീമിനെ കൂടി നമുക്ക് തന്നിട്ടുണ്ട്. നമുക്ക് അവരെ ഇങ്ങോട്ട് ക്ഷണിക്കാം.
ഒരു 25 വയസ്സ് വരുന്ന ഒരു പെൺകുട്ടിയും ഒരു 20 വയസ്സ് ഉള്ള ഒരു പയ്യനും വന്നു സ്വയം പരിചയപ്പെടുത്തി. വിഘ്നേഷ് എന്നാണ് പയ്യൻ്റെ പേര്, ജോസ്ന എന്നാണ് പെൺകുട്ടിയുടെ പേര്.
റെഡ്ഡി സർ: ഇവർക്കൊപ്പം അവരുടെ ടീമിൽ ഉള്ള ഒരു ക്യാബ് ഡ്രൈവറേയും ഡോക്ടറെയും പരിചയപ്പെടുത്താൻ ഉണ്ട്. അവർ JC ഓഫീസിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു.
പെട്ടന്ന് വാതിലിൻ്റെ അടുത്ത് നിന്നും ഒരു ശബ്ദം... "Excuse me സാർ, May I". അവർ അകത്തേക്ക് വന്നു. ഞാൻ ആണേൽ ഡോക്ടറെ കണ്ട് ഞെട്ടി തരിച്ചു ഇരുന്നു പോയി.
റെഡ്ഡി സാർ: വെരി നൈസ് ടൈമിംഗ്. Come
💬 Comments
View all comments