Chapter Title : കൊറോണ ദിനങ്ങൾ 8 [Akhil George]
ഞാൻ: നീ പോയി ഫ്രഷ് ആയി ഡ്യൂട്ടിക്ക് വരാൻ നോക്ക്. ഞാൻ പോകട്ടെ. ഹോസ്പിറ്റലിൽ കാണാം.
ഞാൻ യാത്ര പറഞ്ഞു ഇറങ്ങി എൻ്റെ PG യിലേക്ക് എത്തി കുളിച്ചു ഫ്രഷ് ആയി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ജോസ്ന നില്ക്കുന്നു. ഞാൻ കാര്യം അന്വേഷിച്ചു.
ജോസ്ന: ഏട്ടാ ഇന്നാണ് ഇവിടുത്തെ എൻ്റെ അവസാന ദിവസം. നാളെ മുതൽ ആവലഹള്ളിയില് ജോയിൻ ചെയ്യാൻ പറഞ്ഞു. നിങ്ങളുടെ കൂടെ ഞാൻ ഓകെ ആയിരുന്നു. എനിക്ക് സ്ഥലം മാറാൻ പറ്റൂല ഏട്ടാ. ഞാൻ റിസൈൻ ചെയ്യാൻ പോവാണ്. (വീണ്ടും ഏങ്ങി കരയാൻ തുടങ്ങി)
ഞാൻ: നീ കരയാതെ ഇരിക്കു. എന്തേലും ചെയ്യാം. ഞാൻ നോക്കിക്കോളാം.
പണി അങ്കിതയുടെ അടുത്ത് നിന്നും ആയിരിക്കാം എന്ന് ഞാൻ വിശ്വസിച്ചു. ഞാൻ നേരെ അങ്കിതയെ വിളിച്ചു ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് വന്നു. ഞാൻ അങ്കിതയോടു കാര്യം തിരക്കി.
അങ്കിത: നീ എന്തിനാ അഖിൽ ഏതോ പെണ്ണിന് വേണ്ടി എൻ്റെ അടുത്ത് സംശയത്തോടെ സംസരിക്കുന്നെ.? ഞാൻ ഒന്നും ചെയ്തിട്ടില്ല.
ഞാൻ: ഡോ .. നീ ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഇന്നലെ എൻ്റെ കൂടെ സെൽഫി എടുക്കുമ്പോൾ നീ അവളെ ദേഷ്യത്തിൽ നോക്കുന്നത് ഞാൻ കണ്ടൂ. അതാ ജസ്റ്റ് ഒന്ന് ചോദിച്ചേ.
അങ്കിത: it's too irritating അഖിൽ. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. ഞാൻ ഈ പ്രശ്നം സോൾവ് ചെയ്യാം. നീ ഇപ്പോള് തൽക്കാലം പോ.
കൂടുതൽ ഒന്നും പറയാതെ ഞാൻ അവിടെ നിന്നും കാറിലേക്ക് വന്നു. എല്ലാവരും ടെസ്റ്റിംഗ് കിറ്റ് എല്ലാം
💬 Comments
View all comments