0%

Chapter Title : കൊറോണക്കാലത്തെ പ്രണയം [Smitha]

Author : സ്മിത Read All Parts 871

അയാൾ തന്റെ കയ്യിൽ ആൽബമിരിക്കുന്നത് കാണുന്നത്.

ആദ്യം ഒരു ജാള്യതയാണ് അയാളുടെ മുഖത്തേക്ക് വന്നതെങ്കിലും വീണ്ടും മനോഹരമായ പുഞ്ചിരിയാണ് പിന്നെ കണ്ടത്.

"അത് നിങ്ങൾ സുന്ദരിയായത് കൊണ്ട്,"

നിഷ്ക്കളങ്കമായ സ്വരത്തിൽ അയാൾ അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് നാണിക്കാതിരിക്കാനോ പുഞ്ചിരിക്കാതിരിക്കാനോ കഴിഞ്ഞില്ല.

"എന്തിനാ നിങ്ങള് ചിത്രേടെ പടങ്ങൾ വരയ്ക്കുന്നെ?"

ശാലിനി ചോദിച്ചു.

പുഞ്ചിരിച്ചതല്ലാതെ അന്ന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

അങ്ങനെയാണ് തുടക്കം.

പിന്നെ ബാനർ വാങ്ങാൻ പോയപ്പോൾ,പിന്നീടും നടന്ന സംസാരവുമൊക്കെ നല്ല സൗഹൃദമായും പിന്നീട് അത് പ്രേമവുമായി മാറി.

പഠനം കഴിയുവോളവും അത് ഒരിക്കലും വേര്പെടുത്താനാവാത്ത ബന്ധമായി നില നിന്നു.

അതിന് ശേഷം രഹസ്യമായി ജെയ്‌സണെ ഫോണിൽ വിളിക്കുമ്പോഴാണ് 'അമ്മ അത് കണ്ടുപ്പിടിക്കുന്നത്.

പിന്നെ അതൊക്കെ വലിയ പ്രശ്നമായി.

കാരണം അച്ഛനും ആങ്ങളയുമൊക്കെ അതറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു.

"ഞാൻ അയാളെപ്പറ്റി അന്വേഷിച്ചു,"

ഒരു ദിവസം സഹോദരൻ സനൽ പറഞ്ഞു.

"അയാള് ഒറിജിനൽ ക്രിസ്ത്യാനി ഒന്നുവല്ല.മാർഗ്ഗം കൂടിയോരാ.പുതുക്രിസ്ത്യാനി..അത്കൊണ്ട് നീ അതങ്ങു മറന്നേക്ക്...അതാണ് നല്ലത്..."

എതിർപ്പ് കൂടിയപ്പോൾ വഴക്ക് നിത്യ സംഭവമായി. പിന്നീട് മർദ്ധനം പോലും തുടങ്ങി. അതും നടക്കാതെ വന്നപ്പോഴാണ് അമ്മയുടെ ആത്മഹത്യാ ഭീഷണി.

അവിടെ താൻ തല കുനിച്ചു.

വൈകാതെ തന്നെ അച്ഛൻ തനിക്കൊരു ബന്ധം കണ്ടുപിടിച്ചു.

സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ ഷിബിൻ.

തുടർന്നുള്ള ദിവസങ്ങളിലൊക്കെ അവരുടെ തറവാട്ടുമഹിമയും പേരുമൊക്കെ വെളിപ്പെടുത്തുന്ന സംസാരമായിരുന്നു വീട് മുഴുവൻ.

മനസ്സ് തകർന്നാണെങ്കിലും താൻ ആ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു.

ചിത്ര കഥ പറഞ്ഞു തീർന്നപ്പോഴേക്കും ഇരുവരും രണ്ടു ബോട്ടിലുകളും തീർത്തു.

"ചേച്ചി എനിക്ക് ഉറക്കം വരുന്ന പോലെ.."

ചിത്ര

💬 Comments

View all comments