0%

Chapter Title : കൊറോണക്കാലത്തെ പ്രണയം [Smitha]

Author : സ്മിത Read All Parts 870

"വല്ല ചായകുടിക്കാനോ സിഗരറ്റ് വാങ്ങിക്കാനോ പുറത്ത് പോയിക്കാണും.ഒരു പത്ത് മിനിറ്റ് നോക്കാം,"

അകത്ത് കസേരകളിൽ ഇരിക്കവേ വലിയ ഒരു മേശയുടെ പുറത്ത് കുറെ ഫോട്ടോ ആൽബങ്ങൾ കണ്ടു.താനത്തിൽ ഒന്നെടുത്തു.

"അതൊക്കെ അയാടെ പേഴ്‌സണൽ ആരിക്കും ചിത്രേ,"

അനിഷ്ടം കാണിച്ചുകൊണ്ട് ശാലിനി പറഞ്ഞു.

അവളുടെ ഇഷ്ടക്കേട് അവഗണിച്ചു കൊണ്ട് താനതിന്റെ പേജുകൾ മറിച്ചു.

ഒന്ന് രണ്ടു പേജുകൾ മറിച്ചു കഴിഞ്ഞാണ് അത് സംഭവിക്കുന്നത്.

"അയ്യോ...ദേ നോക്കിക്കേ!!"

താൻ പെട്ടെന്ന് ആൽബം ശാലിനിയുടെ നേരെ കാണിച്ചു.

"ഏഹ്!!"

ഞെട്ടിത്തരിച്ച് ശാലിനി തന്നെ നോക്കി.

"എടീ ഇത് മൊത്തം നിന്റെ പടങ്ങളാണല്ലോ!!"

ആ ആൽബം നിറയെ ചിത്രയുടെ ജലച്ഛായാ ചിത്രങ്ങളായിരുന്നു. പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ,പല വേഷങ്ങളിൽ ...

"ഇത്രേം സുന്ദരിയാണോടീ നീ?"

പേജുകൾ മറിക്കവേ ശാലിനി ചോദിച്ചു.

"സൗന്ദര്യവോ കോപ്പോ ഒന്നുവല്ല എന്റെ വിഷയം.."

വല്ലാത്ത അസന്തുഷ്ടിയോടെ താൻ പറഞ്ഞു.

"ഈ പടങ്ങളൊക്കെ എങ്ങനെയാ ഇയാള് വരച്ചത്? ഇയാൾ എപ്പഴാ എന്നെ ഇതൊക്കെ വരയ്ക്കാൻ ചേസ് ചെയ്തേ?"

"ആർക്കറിയാം പൊന്നുമോളെ?"

പെട്ടെന്നാണ് അതുകണ്ടുകൊണ്ട് ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് കയറിവന്നത്.സുമുഖൻ. ചുവന്ന ടീഷർട്ടും നീല ജീൻസുമിട്ട്. അൽപ്പം നീണ്ട ഭംഗിയുള്ള മുടി.സുന്ദരമായ മുഖത്തിന് കുറേക്കൂടി ഭംഗി നൽകുന്ന കുറ്റിരോമങ്ങൾ. തങ്ങളെപ്പോലെ മറ്റാരോ അയാളെ അന്വേഷിച്ച് വന്നതാണെന്നേ അയാളെ കണ്ടപ്പോൾ തോന്നിയത്.

"എന്താ?"

അയാൾ ചോദിച്ചു.

"ഞങ്ങൾ ഇതിന്റെ ഉടമസ്ഥനെ കാത്തിരിക്കുവാണ്‌.ആർട്ടിസ്റ്റ് ജെയ്‌സൺ,"

ശാലിനി പറഞ്ഞു.

"ഞാനാണ് ആർട്ടിസ്റ്റ് ജെയ്‌സൺ,"

"ഏഹ്?"

താൻ പെട്ടെന്ന് എഴുന്നേറ്റു.

"നിങ്ങളാണോ ജെയ്‌സൺ?"

"അതേയെന്ന് പറഞ്ഞല്ലോ!"

അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

"നിങ്ങളെന്തിനാ എന്റെ പടമൊക്കെ വരച്ചേ?"

അപ്പോഴാണ്

💬 Comments

View all comments