Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
ശശി ജനനിലൂടെ വിധൂരതയിലോട്ട് കണ്ണ് നട്ടിരിക്കുന്നു. അവന്റെ കൂടെ കട്ടിലിൽ ഞാൻ ചമ്രംപടിഞ്ഞിരിന്നു.
"അവൻ പോയോ, ഹാഷിം?"
"ഓ, അവൻ നീ ഇറങ്ങി കഴിഞ്ഞ് ബാഗുമായി ഇറങ്ങി".
അമ്മേടെ ഏതോ ബന്ധു ഉണ്ട് അഞ്ചലിൽ, അവരുടെ മെറ്റൽ വർക്സ് ഫൗണ്ടറിയിൽ എന്തോ ആവശ്യത്തിന് ചെല്ലണം എന്ന് വിളിച്ചു പറഞ്ഞോണ്ട് നാളെ പോകും എന്നവൻ ഞങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.
"അപ്പൊ എങ്ങനാ, പഠിക്കാൻ തുടങ്ങേണ്ട? ഓഹ്, ഒന്ന് നിർത്തടാ മരമാക്രി!"
ജോൺസന്റെ വായ "കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ" മണ്ഡലത്തിന്റെ നടുക്ക് വെച്ച് അടഞ്ഞു.
"ങ്ങാ, തൊടങ്ങണം. ഞാൻ കുളിച്ചു വരാം. ജഗ്ഗു എപ്പോ വരും? എവിടെ വെച്ചാ പഠനം?"
"കോളേജിൽ പോവാം. വരാന്തയിൽ കൂടാം. ജഗ്ഗുവിനു നമ്മൾ ഇറങ്ങുമ്പോ മിസ് കാൾ കൊടുക്കാം."
ശശി തോർത്തും എടുത്തോണ്ട് താഴത്തെ കുളിമുറി ലക്ഷ്യമാക്കി നടന്നു. ജോൺസൻ കൈകൾ മുകളിലോട്ട് ഉയർത്തി നീട്ടിഞെളിഞ്ഞു അതേപോലെ കട്ടിലിലേക്ക് ചാഞ്ഞു.
"ഹമ്മേ... പഠിക്കണം, അല്ലെയോടാ, ശൊ. ക്ലാസ്സിലെ ആരേലും വരുമോ ആവോ?!", പിന്നെന്തോ ചിന്തിച്ചോണ്ട് അവൻ എഴുന്നേറ്റ് ചുമരിൽ ആണിവെച്ചു ഉറപ്പിച്ച കണ്ണാടിയിലോട്ട് പോയി.
ജോൺസൻ. അച്ചായൻ. കർഷക കുടുംബം. ഉറച്ച ശരീരം. വെളുത്ത നിറം. കുറ്റിത്താടി തടവിക്കൊണ്ട് അവൻ ഷെൽഫിലെ കപ്പിൽ വെച്ചിരിക്കുന്ന കത്തിയും ക്രീമും എടുത്ത് താഴേക്കിറങ്ങി.
ബർമ്മ ലോഡ്ജിലെ മുകളിലത്തെ ഒന്നാം നിലയിലെ അഞ്ചാം മുറിയിലെ അന്തേവാസികളാണ് ഞങ്ങൾ നാലുപേർ. മുൻപ് പറഞ്ഞപോലത്തെ ജോൺസൻ അല്ല ഇപ്പൊ. ഹോസ്റ്റലിൽ ആയിരുന്നിട്ടു കൂടിയും ദിവസവും മുട്ടിപ്പായി പ്രാർത്ഥിച്ചും, ഞായറുകളിൽ പള്ളികളിൽ പോയിയും കണ്ട കൊയർ കാമ്പിനും ഗോസ്പൽ സ്റ്റടിക്കും പോയിക്കൊണ്ടിരുന്നു ചെക്കനെ, വന്ന
💬 Comments
View all comments