0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

മൂന്ന് മാസങ്ങൾക്കുള്ളിൽ ഞങ്ങൾ മാറ്റിയെടുത്തു.
രണ്ടാം വർഷ എൻജിനീയറിങ് പഠനം തുടങ്ങി ഇപ്പൊ പാതി വഴി ആയി. മൂന്നാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷയുടെ മുൻപൊടിയായുള്ള അവധി വരുന്ന ആഴ്ച പകുതിക്കു വെച്ച് തുടങ്ങും. കോളേജ് ഹോസ്റ്റൽ അടയ്ക്കുമെങ്കിലും ലോഡ്ജ് തുറന്നു തന്നെ ഇരിക്കും. മെസ് കാണില്ലന്നെ ഉള്ളു.

ഇന്റെർണൽ എക്സാമിനു മാർക്ക് കുറവാണു. അതോണ്ട് കൂടിയിരുന്നു പഠിക്കാനാണ് തീരുമാനം. ബെഞ്ച്മേറ്റും കൂട്ടത്തിൽ ആസ്ഥാന പഠിപ്പിയുമായ ഹാഷിം ആണ് ഐഡിയ വെച്ചത്. എന്നിട്ട് അവൻ ആദ്യം മുങ്ങി.

ശവം.

ബാക്കി ഞാനും ശശിയും ജഗ്ഗുവും മുൻപോട്ടു പോകാൻ തന്നെ തീരുമാനിച്ചു. മാർക്ക് കുറവായ വിഷയം പഠിപ്പിക്കുന്ന തള്ളക്ക് ഞങ്ങളെ നാലിനേം കണ്ണെടുത്ത കണ്ടൂടാ.

ജോൺസൻ പിന്നെ വേറെ സ്ട്രീം ആണ്. അതോണ്ട് അവന്റെ പഠിപ്പ് വേറെ ഗാങ് ആയിട്ടാണ്.

ഷെൽഫിൽ നിന്നും ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകവും പിന്നെ നോട്ടും പേനയും എടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി നിന്നു. ഇച്ചിരി തിടുക്കം കാട്ടിയില്ലേൽ ശശി സാ അടിച്ചു ചടച്ചിരിക്കും. ശശി കുളിച്ചു വന്നു തോർത്തിനിടയിലൂടെ ജെട്ടിയും വലിച്ചു കയറ്റി ഒരു പാന്റും ടിഷർട്ടും ഇട്ടു മുഖത്തിന്റെ വിവിധ കോണുകൾ കണ്ണാടിയിൽ നോക്കി അതൊക്കെ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി.

"മതിയടെയ്. ബാ, പൂവാം."

"ഹ, ചാടാതെ വിശ്വമൈരാ. കുറച്ചു ക്ഷമ കാണിക്ക്",ശശി പതിവ് ശൈലിയിൽ തിരികെ എറിഞ്ഞു.

ദീക്ഷ ഷേപ്പ് ചെയ്തു ജോൺസൻ അപ്പോഴേക്കും എത്തിയിരുന്നു.

"എന്താടാ മെസ്സിൽ തിന്നാൻ?"

"പുട്ടും പഴവും"

"ഗോതമ്പിന്റെ ആണോ"

"ങാ, ചെല്ല്"

ഞാനും ശശിയും കോളേജിലൊട്ടും ജോൺസൻ മെസ്സിലൊട്ടും നടന്നു. പോകുന്നവഴിക്ക്

💬 Comments

View all comments