0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

ഞാൻ ലോഡ്ജിൽ തിരികെ ചേക്കേറി. തന്തപ്പടിയുടെ ISD ഉണ്ടായിരുന്നു പുറപ്പെടുന്നതിനു മുൻപേ.

"മര്യാദക്ക് പഠിച്ചോണം, കളിച്ചു നടക്കല്ല്, എന്തേലും കാണിച്ചാൽ ഞാനങ്ങോട്ട് വരും", എന്നിങ്ങനെയുള്ള സ്ഥിരം ഉപദേശങ്ങൾ/ഭീഷണികൾക്ക് പുറമെ, "ഞാൻ തെക്കേലെ സുകുവിന്റടുത് നിനക്കൊരു മൊബൈൽ ഏല്പിച്ചിട്ടുണ്ട്. അവൻ അടുത്താഴ്ചത്തെ വിമാനത്തിൽ വരും. പരീക്ഷ കഴിഞ്ഞു അതെടുത്തോ" എന്നുള്ള മൊഴിമുത്തുകൾ കൂടി വീണു.

രംഭ തിലോത്തമ മേനകമാര് ഒരുമിച്ചു ഇറങ്ങി വന്നതിന്റെ പ്രതീതി.

വിശ്വൻ ഈസ് ഹാപ്പി.

മുറിയിൽ എത്തിയപ്പോ താടിക്ക് കയ്യും കൊടുത്തു ജോൺസൻ ഇരിക്കുന്നു.

താക്കോൽ എടുക്കാതെയാണ് അവൻ വീട്ടിൽ പോയത്. രാവിലെ വന്നതാണ്. മുഷിഞ്ഞു ആകെ കോലംകെട്ടു. ഞാനും അവനും അകത്തുകയറി ബാഗൊക്കെ വെച്ച് ഓരോ കുളിയും പാസ്സാക്കി. അടുത്തുള്ള കടയിലെ കോയിൻ ഫോണിൽ നിന്ന് ജഗ്ഗുവിനു വിളിച്ചു. അവൻ ഞായറാഴ്ചയെ എത്തു. ശശി ശനിയും. എങ്കിൽ ജംഗ്ഷനിൽ പോയി വല്ലോം തിന്നാമെന്നു വെച്ച് അങ്ങോട്ട് നടന്നപ്പോ ഹാഷിം എതിരെ വരുന്നു. പിന്നെ അവനേം കൂടി തട്ടുകടയിൽ കയറി.

വീട്ടിൽ നിന്നുള്ള വരവായൊണ്ട് എല്ലാത്തിന്റേം കയ്യിൽ കാശുണ്ട്. സൊ ലാവിഷായി പൊറോട്ടയും മുട്ട റോസ്റ്റും പിന്നെ ഈരണ്ടു പഴപൊരിയും ചായയും താങ്ങി.

പിറ്റേന്ന് രാവിലെ കണികണ്ടുണർന്നത് ശശിയെയാണ്.

"പൊലയാടി മോനെ, നിനക്ക് ഞാൻ വരാൻ കണ്ട നേരത്തെ കക്കൂസിൽ അടയിരിക്കാൻ കിട്ടിയൊള്ളോ??!!"

ജോൺസൻ കയറിയിട്ട് അരമണിക്കൂർ ആയെന്നു തോനുന്നു. ഇറങ്ങിയിട്ടില്ല. ശശിയാണേൽ ട്രയിനിലെ കക്കൂസുപയോഗിക്കത്തതും ഇല്ല. രാവിലത്തെ പരവേശം അവൻ എന്നെ തെറി പറഞ്ഞും തെക്കു വടക്കു വേഗത്തിൽ നടന്നു തീർക്കുന്നു.

"നിനക്ക് വെച്ചിട്ടുണ്ട് പൂറി", എന്നും പറഞ്ഞു പുറത്തുവന്ന ജോൺസണെ തള്ളി

💬 Comments

View all comments