0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

മാറ്റിയിട്ട് അവനകത്തുകയറി. ഉച്ചയോടെ ഹാഷിമും എത്തി. പഠനം തകൃതിയായി നടന്നു.

മൊത്തം എട്ട് വിഷയങ്ങൾ ഉണ്ട്. അവസാനത്തെ രണ്ടു വിഷയം ക്രിസ്മസ് വാക്കേഷന്റെ മുന്നത്തെ ആഴ്ചയാണ്. ആതുരണ്ടും കുറച്ചു എളുപ്പമുള്ള വിഷയങ്ങൾ ആണ്. വെക്കേഷന് എന്തേലും ചെയ്യണം, അല്ലേൽ എവിടേലും പോണം എന്ന് എന്റെ മനസ്സിൽ അതിയായ മോഹം ആയിടക്കാണ് പൊട്ടിപ്പുറപ്പെട്ടത്.

"എങ്കിൽ നമുക്ക് തിരുവനന്തപുരം സൂ, മ്യൂസിയം ഒക്കെ കാണാൻ പോവാം", ജഗ്ഗു വാ തുറന്നു.

"ഡേയ് ഡേയ്, അപ്പി മ്യൂസിയവും സൂവും ഒന്നും വേണ്ട. കോവളം. അത് മതി", ശശി വീറ്റോ ചെയ്തു.

"ഡിസംബറിൽ കോവളത്തു എന്തോ കാണാനാ? കടൽ കാക്കയെയോ?", ഞാൻ കുറച്ചു നീരസം വിതറി.
"എങ്കിൽ ഞാനൊരൈഡിയ പറയാം. എല്ലാണ്ണവും എന്റെ വീട്ടിലോട്ട് പോരെ", ജോൺസന്റെ വക, "ഡിസംബർ ആണ്, വയനാടൻ തണുപ്പും പ്രകൃതി രമണീയതയും പോരാത്തതിന് ക്രിസ്തുമസ്സും".

"കൊള്ളാം, ഫസ്റ്റ് റേറ്റ് ഐഡിയ". ഞാൻ ഉത്സാഹത്തോടെ പിന്താങ്ങി.

"വെടിയിറച്ചി കിട്ടുവോ?", താഴെ കുത്തിയിരുന്ന ജഗ്ഗു ആരാഞ്ഞു.

"കോപ്പ് കിട്ടും. കാട്ടിൽ കയറി വെടിവെച്ചാൽ ഫോറെസ്റ്റ്കാര് പൊക്കിക്കൊണ്ട് പോകുമെഡാവ്വേ", ജോൺസൻ അവന്റെ പൂതി മുളയിലേ നുള്ളി, "നിങ്ങളെല്ലാം ക്രിസ്റ്മസിന്റെ രണ്ടുദിവസം മുൻപ് എത്തുന്ന രീതിയിൽ വാ. അതാകുമ്പോ എന്റെ പണികളും ഒക്കെ ഒന്നടങ്ങും".

"എനിക്ക് ചെലപ്പോ വരാൻ പറ്റിയെന്നു വരില്ല", തലചൊറിഞ്ഞോണ്ട് ഹാഷിം അരുളി.

"അതെന്ത്?", കട്ടിലിൽ നിന്ന് താഴേക്ക് ഉരുളിക്കൊണ്ട് ശശി ചോദിച്ചു.

"എടാ അമ്മാവന്റെ ഫൗണ്ടറിയിൽ ലോഹം സപ്ലൈ ചെയ്യുന്ന ഞങ്ങടെ ബന്ധത്തിൽ പെട്ട ഒരാളുണ്ട്. അയാൾക്കിപ്പോ വയ്യ. എന്നോട് ഒന്ന് ചെന്ന് നിൽക്കാൻ പറഞ്ഞിട്ടുണ്ട് വെക്കേഷന്", തന്റെ

💬 Comments

View all comments