0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

കുടുംബസ്നേഹം തുറന്നു കാട്ടി ഹാഷിം ഒരു വളിഞ്ഞചിരി പാസ്സാക്കി.

"എന്ന നിങ്ങള് വാ", ബാക്കിയുള്ളോരേ നോക്കി ജോൺസൻ ഉരുവിട്ടു.

കട്ടിലിന്റെ മുകളിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു ശശി പ്രമേയം പാസ്സാക്കി.

ചൊവ്വയും വെള്ളിയുമായിരുന്നു അവസാന പരീക്ഷകൾ. ക്രിസ്തുമസ്സ് അടുത്ത ബുധനും. ചൊവ്വാഴ്ച രാവിലെ എഴുനേറ്റു പല്ലുതേക്കുമ്പോഴാണ് ഹാഷിം നാട്ടിൽ പോയ വിവരം അറിയുന്നത്. എന്തോ സീരിയസ് മാറ്റർ. പരീക്ഷ എഴുതുന്നില്ല.

മൊബൈലിൽ വിളിച്ചിട്ട് എടുത്തില്ല. പരീക്ഷ കഴിഞ്ഞു ഒന്നൂടെ വിളിച്ചപ്പോഴാണറിഞ്ഞത് മറ്റേ അമ്മാവന്റെ ബന്ധത്തിൽ പെട്ട മെറ്റൽ സപ്ലയറുടെ ആരോഗ്യം പെട്ടെന്ന് മോശമായി, അതോണ്ട് പോയതാണെന്ന്.

"ങ്ഹാ, അടുത്ത വർഷം സപ്പ്ളി എഴുതാം", അവൻ പറഞ്ഞോണ്ട് ഫോൺ വെച്ചു.

പരീക്ഷകൾ എല്ലാം എഴുതി പെട്ടിയും പ്രമാണവുമൊക്കെ എടുത്ത് ഞങ്ങൾ വീടുകളിലേക്ക് മടങ്ങി. അച്ഛന്റടുത്തു നിന്ന് വയനാട് പോകാൻ അനുമതി ഒപ്പിച്ചെടുത്തു, പിറ്റേ തിങ്കളാഴ്ച രാത്രി സുൽത്താൻ ബത്തേരിക്കുള്ള സൂപ്പർ എക്സ്പ്രസ് പിടിച്ചു. ചൊവ്വ വെളുപ്പിന് മൂടൽ മഞ്ഞു പുതച്ച, എല്ലു കോച്ചുന്ന തണുപ്പുള്ള വായനാട്ടെത്തി. അവിടെ ഒരു ഒമിനി വാനും കൊണ്ട് ജോൺസൻ ഞങ്ങളെ സ്വീകരിച്ചു.

അവന്റെ തോട്ടത്തിലോട്ട് ഒരു ഇരുപത്തിയഞ്ചു മൈല് കാണും. അവൻ വണ്ടി ഓടിച്ചു അതികം തഴംബിക്കാത്തതുകൊണ്ട് പതുക്കെയാണ് സവാരി.

"കൊള്ളാം, ബൂട്ടിഫുൾ പ്ലേസ്", മങ്കി ക്യാപ്പിൽ ഒതുങ്ങാത്ത മുടി ഒതുക്കാൻ ശ്രമിച്ചോണ്ട് ജഗ്ഗു വായനാടെന്ന സുന്ദരിയെ കണ്ണുകൾകൊണ്ട് ഭോഗിച്ചു തുടങ്ങി.

മുട്ടനൊരു ഗേറ്റും പിന്നെ വീട്ടിലേക്കു ഒരു അരകിലോമീറ്റർ നടവഴിയും താണ്ടി ഒമിനി മറ്റു രണ്ടു കാറുകൾ ഉള്ള ഷെഡിലേക്ക് ജോൺസൻ ഒതുക്കി.

"നീ ഇത്ര റിച്ച് ആണെന്ന് നോം

💬 Comments

View all comments