Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
അറിഞ്ഞില്ല്യ", ഞാൻ കുമ്പിട്ടു നിന്ന് പറഞ്ഞു. മുതുകിനൊരിടിയും തന്നു അവൻ ഞങ്ങളുടെ ഉമ്മറത്തേക്ക് കയറ്റി. വണ്ടി വരുന്ന ശബ്ദം കേട്ടോണ്ട് അവന്റെ അമ്മച്ചി ഇറങ്ങി വന്നിരുന്നു.
ഒരു സാദാ കുലീന വീട്ടമ്മ. വെള്ള സാരി. ഞങ്ങളെ കണ്ടു കൈ തലപ്പിൽ തുടച്ചോണ്ട് അടുത്ത് വന്നു പരിചയപെട്ടു.
"ആരാമ്മച്ചി?", ഒരു സ്ത്രീ മൊഴി, പുറത്തൂന്ന്. നോക്കുമ്പോ കയ്യിലെ കൂടക്കകത്തു നിറയെ വെണ്ടയും കാന്താരിയും ഇട്ടോണ്ട് ഏകദേശം അഞ്ചരയടി ഇരുനിരത്തിൽ ഒരു കൊച്ചുസുന്ദരി.
"ജോണിന്റെ കൂട്ടുകാരാടി. ദേ ഇവന്റെ പേര് കേട്ടോ, ഭാസ്കര പണിക്കർ!", അമ്മച്ചി ജഗ്ഗുവിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞുകൊടുത്തു.
"അതെന്നാ കോപ്പിലെ പേരാടാവ്വേ", തരുണീമണി ചോദിച്ചു.
"ങ്ഹാ അതെന്റെ പേരാണ്. തനിക്കെന്താ?", ദേഷ്യത്തിന്റെ തെല്ലൊരു അംശത്തോടെ ജഗ്ഗു തിരികെ ചോദ്യമെറിഞ്ഞു.
"ഇതെന്റെ മൂത്ത ചേച്ചിയാടാ, മറിയ", ജോൺസൻ ഇടപെട്ടു.
"വന്ന കാലിൽ നിൽക്കാതെ വാ പിള്ളേരെ", അമ്മച്ചി ഞങ്ങളെ ആനയിച്ചു.
"മഗ്ദലീന മറിയം ആണോ?", ജഗ്ഗു അമ്മച്ചിയും ജോൺസണും കേൾക്കാതെ ചേച്ചിയോട് ചോദിച്ചു.
"അത് നെന്റെ തള്ള", എന്നും പറഞ്ഞു അവന്റെ വയറ്റിനൊരു കുത്തും കുത്തി ചേച്ചി വേറെ വഴിക്ക് പിരിഞ്ഞു പോയി.
"സംതൃപ്തനായി", ജഗ്ഗു വയറുഴുഞ്ഞോണ്ടു പറഞ്ഞു.
എല്ലാരും കുളിച്ചു വന്നപ്പോഴേക്കും തോട്ടത്തീന്നു അവന്റപ്പനും എത്തിയിരുന്നു. പിന്നെ എല്ലാരും കൂടിയിരുന്നു വെള്ളയപ്പവും ഇടിയിറച്ചിയും പഴവും കഴിച്ചു.
"കേട്ടോടാ മക്കളെ, ഇവൻ കോളേജിൽ പോയിവന്നതിൽ പിന്നാണ് ഒരു മനുഷ്യക്കോലം വെച്ചത്", പീലിപ്പോസ് അങ്കിൾ തന്റെ ഭാര്യയും മൂത്തമോളും കേൾക്കാതെ ഞങ്ങളോട് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു ചായയും മൊത്തികുടിച്ചോണ്ട് ഞങ്ങളെല്ലാം വീടിന്റെ ഉമ്മറത്തിരിക്കുന്നു.
"ഇവൻ പള്ളി, കൊയർ, ക്യാമ്പ്
💬 Comments
View all comments