Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
എന്നൊക്കെ പറഞ്ഞു നടക്കുവല്ലായിരുന്നോ? ഹോ, അവന്റെ തള്ളയുടെ അപ്പന്റെ അതേ സ്വഭാവം. ഇപ്പൊ കൊറേ മാറിയിട്ടുണ്ട്. ദേ, ദിവസവും ഷേവ് ചെയ്തോണ്ടിരുന്ന ഇവനിപ്പോ പറയുവാ, മറ്റേ കുന്ത്രാണ്ടം വേണമെന്ന്! എന്നതാടാ അത്?"
"ട്രിമ്മർ അപ്പാ"
"ങ്ഹാ, അത്. മോൻ തത്കാലം കത്രികയും കത്തിയും ഉപയോഗിച്ചാൽ മതി."
അങ്ങനെ പീലിപ്പോസച്ഛാച്ചന്റെ കൂടെ ഞങ്ങളെല്ലാം തോട്ടവും കുളവും ചന്തയുമൊക്കെ നടന്നും ജീപ്പിലും കണ്ടു. ഉച്ച ആയപ്പോ തിരികെ വന്നു ചോറും മോരുകറിയും പുഴമീനും അച്ചാറും താങ്ങി.
അമ്മച്ചിയുടെ ഉപദേശപ്രകാരം പിന്നെ റസ്റ്റ്.
ഇതിനിടക്ക് മാറിയ ചേച്ചിയെയും പരിചയപെട്ടു. പുള്ളിക്കാരി M.Sc ആണ്. ബോട്ടണി. വീട്ടിലെയും തോട്ടത്തിലേം കൃഷിയും മേൽനോട്ടവും അപ്പനാണേലും മാറിയചേച്ചി കൂടെ ഇറങ്ങിയപ്പോഴാണ് ക്വാളിറ്റി കൂടിയതും വരുമാനം വർധിച്ചതും.
ക്രിസ്സ്മസ്സ് ദിനം അടിപൊളി ആയിരുന്നു. രാവിലെ എല്ലാരും രണ്ടു വണ്ടികളിൽ ആയി പള്ളിയിൽ പോയി. ഞങ്ങൾ പുറത്തു നിന്ന് പള്ളിയെയും അലങ്കാരങ്ങളെയും നോക്കി കണ്ടു.
"ദേ നോക്കളിയാ, സെമിത്തേരി!", ജഗ്ഗു എന്നെയും പിടിച്ചോണ്ട് അങ്ങോട്ട് നടന്നു.
പ്രാർത്ഥനയും മറ്റും കഴിഞ്ഞു ഞങ്ങൾ തിരികെ വന്നു പ്രാതലും കഴിച്ചു ഉച്ചക്കത്തെക്കുള്ളതിനു തയ്യാറെടുത്തു. വിഭവ സമൃദ്ധം ആയതുകൊണ്ട് എല്ലാരും സഹായിക്കണം എന്ന് അമ്മച്ചിയുടെ ഓർഡർ.
ക്രിസ്സ്മസ്സിന്റെ പിറ്റേന്ന് ഞങ്ങൾ മലയിറങ്ങി ബസ്സ് കയറി. പാതിരാത്രി ആയപ്പോഴേക്കും ഞങ്ങൾ വീട് പിടിച്ചു. ജനുവരി രണ്ടിന് കോളേജ് തുറക്കും. ഡിസംബർ മുപ്പത്തൊന്നിനു എന്റെ പുതിയ മൊബൈലിലേക്ക് ശശി വിളിച്ചു.
ഓ, ഹാപ്പി ന്യൂ ഇയർ പറയാനാകും.
"ഹാപ്പി ന്യൂ ഇയർ അളിയാ", ഞാൻ ശുഭപ്രതീക്ഷയുടെ വെള്ളരിപ്രാവായി മൊഴിഞ്ഞു.
"ന്യൂ അണ്ടി. ഡാ ആ ഹാഷിമിന്റെ
💬 Comments
View all comments