Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
പണി തുടങ്ങിയല്ലോ, ഇനി നാളെതൊട്ട് സരസമ്മ വരട്ടെ എന്ന് പറയണം. നീ വരുന്നോ?"
കൂടെ ചെന്നാൽ പണി എങ്ങനെ മുന്നോട്ടു പോകണം എന്നറിയാം. തന്നെയുമല്ല, മേഴ്‌സി ഹോസ്പിറ്റലിൽ ആണ് പുള്ളി. അവിടടുത്തു നല്ല കാടയിറച്ചി കിട്ടുന്ന സ്ഥലവുമുണ്ട്. വീക്നെസ്സാണ്.
തങ്കച്ചന് കാണത്തക്ക വിധം പ്രശ്നങ്ങളില്ല. സംസാരിക്കാൻ ചെറുതായി ബുദ്ധിമുട്ടുന്നുണ്ട്. എങ്ങനെ തുടരണം എന്നതിന്റെ രത്‌നച്ചുരുക്കം പുള്ളി പറഞ്ഞു തന്നു. സരസമ്മ ഞങ്ങൾക്കുള്ള ചായയും ആയി വന്നു. സാരിയാണ് വേഷം. ഗൗരവ ഭാവം.
"എടീ, നീ നാളെതൊട്ട് ആലയിൽ പോകണം. ഹാഷിമോൻ ഉണ്ടാകും സഹായത്തിനു."
അവർ തലയാട്ടി സമ്മതിച്ചു.
"ഞാൻ ഇന്ന് ഡിസ്ചാർജ് ആയി തിരികെ ചടയമംഗലത്തോട്ടു പോകും. പെങ്ങടെ വീട്ടിലേക്ക്. സ്വല്പം ആയുർവേദമൊക്കെ അളിയന് അറിയാം", അങ്ങേരു അമ്മാവനോടായി പറഞ്ഞു.
ക്യാഷ് കൗണ്ടറിൽ പോയി അവിടുത്തെ ഏർപ്പാട് അമ്മാവൻ സെറ്റിലാക്കി. നമ്മുടെ ആലയിൽ വെച്ചല്ലേ നടന്നത്. നമ്മുടെ ബാധ്യതയാണ്.
പിറ്റേന്ന് രാവിലെ സരസമ്മയെ എതിരേറ്റത് ഫുൾ സേഫ്റ്റി ഗിയറോടെ ആലയിൽ നിൽക്കുന്ന ഞാനാണ്.
"ഇതെന്താ മോനെ, അന്യഗ്രഹ ജീവിയോ?", അവർ പരിഹാസരൂപേണ എന്നെ നോക്കി.
മുഖം മറക്കുന്ന ഹുഡ് പൊക്കി ഞാൻ പുഞ്ചിരി തൂകി.
"സേഫ്റ്റി ഫസ്റ്റ്"
പണി ആദ്യം പതുക്കെ തുടങ്ങി. സരസമ്മ ആണ് മെയിൻ. ഞാൻ ബാക്കപ്പ്. ലോഹം കൊണ്ട് കൊടുക്കുന്നതും ഉരുക്കിയത് തണുപ്പിക്കുന്നതും ഞാൻ. ഉരുക്കുന്നത് അവർ. തണുപ്പിക്കുന്നതിനു മുൻപേ അടിച്ചു പദം വരുത്താൻ യന്ത്രം വേറെ ഉണ്ട്. അതിലും എന്റെയൊരു കണ്ണുണ്ട്.
ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ നല്ല സിങ്ക് ആയി. മൂന്നാം നാൾ വൈകിട്ട് കനലിലോട്ടുള്ള വായുവിന്റെ അളവ് കൂടി പോയത് കൊണ്ട് തീ ചെറുതായൊന്നു പാറി. അവരുടെ തോർത്തിന്റെ മുകളിൽ ഒരോട്ട വീണു.
സംഭവം അവർ അറിയുന്നത് തന്നെ ഓട്ട വീണു കഴിഞ്ഞാണ്. എന്തായാലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.
പിറ്റേന്ന് ഞാനെത്തും മുൻപേ അവർ വന്നിരുന്നു.
"ഹഷീ, എടാ എനിക്കും നീ ഇട്ടിരിക്കുന്നത് പോലെയുള്ളൊരെണ്ണം താടാ."
ഞാൻ ഒരു മെറ്റൽ കോട്ടഡ്ഡ് ഏപ്രൺ ഇട്ടിട്ടുണ്ട്. അമ്മാവന്റെ സേഫ്റ്റി ക്യാബിന്റെയിൽ നിന്നും വേറൊരെണ്ണം അവർക്കു കൊടുത്തു.
അവരത്തിടാൻ
💬 Comments
View all comments