Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
കൈകൊടുത്തു. ശശിയുടെ മുഖത്തു വേറേതോ ഭാവം. ഞാൻ സ്തബ്ധനായി.
രാത്രി പത്തരയോട് കൂടി ഹാഷിം ബാഗും തൂക്കി ലോഡ്ജിലേക്ക് എഴുന്നള്ളി. വന്നപാടെ ബാഗും കവറുമൊക്കെ കട്ടിലിൽ ഇട്ടു.
"അളിയാ ഹാപ്പി ന്യൂ ഇയർ", ഞാൻ ഹസ്‌തദാനം നൽകി.
"ഹാപ്പി ഹാപ്പി" അവൻ എന്റെ കൈപിടിച്ച് കുലുക്കി.
"ജഗ്ഗു, പിടിച്ചോടാ", ഞാൻ അലറി, എന്നിട്ടവന്റെ കൈരണ്ടും കൂട്ടിപ്പിടിച്ചു. ജഗ്ഗു അവന്റെ പുറകീന്നു ചുറ്റിപിടിച്ചു. ജോൺസൻ കാലുരണ്ടും പിടിച്ചിട്ട പൊക്കി. ശശിയുടെ കൈലി എടുത്തു കയ്യും, എന്റെ തോർത്തെടുത്തു അവന്റെ കാലും കെട്ടി.
ഒന്ന് മിണ്ടാൻ കഴിയുന്നെന് മുൻപേ അവന്റെ നെഞ്ചത്തോട്ടു ശശി കയറിയിരുന്നു. മൊബൈൽ സ്ക്രീൻ അവന്റെ മൂക്കിന്റെ മുകളിൽ വെച്ചു കാണിച്ചു.
"എടാ തായൂക്കോളി, എന്താടാ ഇത്?", ദേഷ്യത്തിൽ ശശി പുതിയ തെറികൾ ഓൺ ദി സ്പോട് കണ്ടുപിടിച്ചു.
ഒരു നിമിഷം ഹാഷിമിനൊന്നും മനസിയിലായില്ല. പക്ഷെ പതുക്കെ അവന്റെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.
ഞാൻ അല്ല, വേറെ ആരോ, ഇത് പഴയതല്ലേ എന്നൊക്കെ ആശാൻ നമ്പർ ഇറക്കാൻ നോക്കി. പക്ഷെ അവന്റെ ബാഗിൽ നിന്ന് ആ ഷർട്ട് എടുത്തു ഞങ്ങൾ വെരിഫിക്കേഷൻ പരേഡ് നടത്തി. കൂടാതെ വാച്ചും.
"രക്ഷയില്ല മോനെ, നീ ഒള്ളത് ഒള്ള പോലെ പറ. ഫുൾ ഡീറ്റെയിൽസ്. നതിങ് മിസ്സിംഗ്. കേൾക്കുന്ന ഞങ്ങൾക്ക് അവളുടെ രാവുകൾ കണ്ട ഫീൽ കിട്ടണം". ജഗ്ഗു അവന്റെ കെട്ടഴിച്ചുകൊണ്ടു അടുത്തിരുന്നു.
ഹാഷിം ഒന്ന് ഞെളിഞ്ഞു. പതുക്കെ മതിലിലേക്കു ചാരി. അവന്റെ മുഖത്തൊരു പുതിയഭാവം ഞങ്ങൾക്കിപ്പോൾ കാണാം. എന്തൊക്കെയോ നേടിപിടിച്ചതിന്റെ ഭാവം.
കോതബ് പുരാണം
കാണ്ഡം - ഒന്ന്
💬 Comments
View all comments