Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
അതുകൊണ്ടു അധികം ആഴമില്ല. ചെറിയ ചിസലും മാലറ്റും കൊണ്ട് അരിവ് തുരന്നു പതുക്കെ പൊളിച്ചു മാറ്റി ഡിസ്പോസൽ ബിന്നിൽ ഇട്ടു.
മൈസരൂരിൽ അപ്പന് വീട്ടിൽ തന്നെ കൺസൾട്ടിങ് ഉണ്ട്. അതുകൊണ്ടു തന്നെ വീട് മുഴുവനും വളരെ വൃത്തിയോടെയും അടുക്കോടെയുമായിരുന്നു പുള്ളി സൂക്ഷിച്ചിരുന്നത്. കുട്ടിത്തം വിട്ടു മാറിയപ്പോഴ് ആ പണി എന്റെ തലയിൽ ആയി. ഡോക്ടറുടെ സാമഗ്രികൾ കണ്ടു എനിക്കും ഒരു ഡോക്ടർ ആവാനുള്ള ആശ ഉടലെടുക്കും എന്ന് ആഗ്രഹിച്ചായിരിക്കണം ആ നീക്കം. പക്ഷെ എനിക്ക് ആ ഫീൽഡിൽ താല്പര്യമില്ലായിരുന്നു.
ആലയുടെ ഒരറ്റത്തിൽ നിന്നും ഞാൻ അടുക്കി തുടങ്ങി. ഉച്ചയായപ്പോൾ അമ്മാവൻ തലയിട്ടു ആലക്കുള്ളിൽ.
"ഡാ, ഞാൻ തങ്കച്ചനെ കാണാൻ പോകുവാ. നീ ശനി വരുന്നെന്നാ ഇന്നലെ അങ്ങേരോട് പറഞ്ഞത്. നീ എന്തായാലും വന്നു പണി തുടങ്ങിയല്ലോ, ഇനി നാളെതൊട്ട് സരസമ്മ വരട്ടെ എന്ന് പറയണം. നീ വരുന്നോ?"
കൂടെ ചെന്നാൽ പണി എങ്ങനെ മുന്നോട്ടു പോകണം എന്നറിയാം. തന്നെയുമല്ല, മേഴ്‌സി ഹോസ്പിറ്റലിൽ ആണ് പുള്ളി. അവിടടുത്തു നല്ല കാടയിറച്ചി കിട്ടുന്ന സ്ഥലവുമുണ്ട്. വീക്നെസ്സാണ്.
തങ്കച്ചന് കാണത്തക്ക വിധം പ്രശ്നങ്ങളില്ല. സംസാരിക്കാൻ ചെറുതായി ബുദ്ധിമുട്ടുന്നുണ്ട്. എങ്ങനെ തുടരണം എന്നതിന്റെ രത്‌നച്ചുരുക്കം പുള്ളി പറഞ്ഞു തന്നു. സരസമ്മ ഞങ്ങൾക്കുള്ള ചായയും ആയി വന്നു. സാരിയാണ് വേഷം. ഗൗരവ ഭാവം.
"എടീ, നീ നാളെതൊട്ട് ആലയിൽ പോകണം. ഹാഷിമോൻ ഉണ്ടാകും സഹായത്തിനു."
അവർ തലയാട്ടി സമ്മതിച്ചു.
"ഞാൻ ഇന്ന് ഡിസ്ചാർജ് ആയി തിരികെ ചടയമംഗലത്തോട്ടു പോകും. പെങ്ങടെ വീട്ടിലേക്ക്. സ്വല്പം ആയുർവേദമൊക്കെ അളിയന് അറിയാം", അങ്ങേരു അമ്മാവനോടായി പറഞ്ഞു.
ക്യാഷ് കൗണ്ടറിൽ
💬 Comments
View all comments