Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]
സുഹൃത്തിന്റെ വീട് കോളേജിനടുത്തുണ്ട്. അവിടെയാണ് താമസം. കാസർഗോട്ടുള്ള ഏതോവലിയ ജന്മി കുടുംബത്തിലെയാണ് ആശാന്റെ അച്ഛൻ. ദോഷം പറയുരതല്ലോ, അങേരെ കണ്ടാലും അങ്ങനെ തോന്നും. ഒരു ആജാനബാഹു. പണ്ട് കാലത്തെ ഊട്ടി ബോർഡിങ് സ്‌കൂളിൽ നിന്നാണ് പഠിച്ചത്. ഉപരിപഠനം വിദേശത്തെവിടെയോ. പുള്ളി ജന്മിയുടെ മോനാണെങ്കിലും തഞ്ചത്തിൽ കീഴ്ജാതിയിൽ പെട്ടൊരു ചെറുമിയെയും കൂട്ടി നാട് വിട്ടതാണ്. പടി അടച്ചു പിണ്ഡം വെച്ച് ബിലവഡ് ഗ്രാൻഡ്പാ. ജോലിയും കൂലിയും ഇല്ലാതെ കെട്ടിയ പെണ്ണിനേയും കൊണ്ട് അങേരു കൊച്ചിയിലെ ഏതോ ബന്ധുവീട്ടിൽ കുറച്ചുനാൾ നിന്നു. പിന്നെ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ചെറിയ ജോലികൾ ചെയ്തും നൈറ്റ് ക്ലാസിനു പോയിയും രണ്ടാളും സർക്കാർ ഉദ്യോഗം സമ്പാദിച്ചു. ജഗ്ഗുവിന്റെ അമ്മ കേന്ദ്രിയ വിദ്യാലയ അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഞങ്ങൾ അഞ്ചുപേരും കോഴ്സ് കഴിഞ്ഞു ചെറിയ ടൂർ ഒക്കെ പ്ലാൻ ചെയ്തായിരുന്നു. ഡൽഹി വരെ ട്രെയിൻ. പിന്നെ മണാലിയിലോട്ടു ബസ്സ്. അവിടുന്ന് ലഡാക്കിലോട്ടു ബൈക്ക്. ആ ബസ്സ് യാത്രയിൽ പരിചപ്പെട്ടതാണ് ബിപിനെ. അന്നവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഭാര്യ ആണെന്ന് പിനീടാണ് മനസ്സിലായത്. അത്രക്കും ചെറുപ്പം ആയിരുന്നു; ഞങ്ങളുടെ പ്രായം. ഗുരുവായൂരിന്റ്റെടുത്താണ് വീട്. മണാലിയിൽ വെച്ച്
💬 Comments
View all comments