0%

Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]

റേ ബാന്റെ കൂളിംഗ് ഗ്ലാസ്സുപോലും കയ്യിലുണ്ട്. പലപ്പോഴും ഞങ്ങടെ ഉപയോഗത്തിനായി അവൻ അകമഴിഞ്ഞ് സഹാച്ചിട്ടുമുണ്ട്. ആദ്യവർഷത്തതിന്റെ ഒടുക്കം റിട്ടയർ ആയിപ്പോവുന്ന ടീച്ചേഴ്സിന് കൊടുത്ത യാത്രയയപ്പിലെ കലാപരുപാടിയിലെ നാടകത്തിൽ ഇവനായിരുന്നു മെയിൻ വേഷം. രാജാ ഹരിശ്ചന്ദ്രൻ. അതിനു ശേഷം പിള്ളേരിവനെ രാജാ പാർട്ട് ശശി എന്നായിരുന്നു വിളിച്ചിരുന്നത്. മുഖത്തു നോക്കി വിളിച്ചാൽ തലപൊട്ടുന്ന തെറി കേൾക്കും
എന്നറിയാവുന്നൊണ്ട് ഒളിഞ്ഞും പാത്തും വിളിക്കും. അപ്പൊ അളിയന്റെ മോന്ത ഒന്ന് കാണേണ്ടതാണ്. സ്വതവേ വെളുത്ത മോന്ത നല്ലോണൽ ചുമക്കും. ചെവിയൊക്കെ സീറോ വാട്ട് ബൾബ് പോലെ തിളങ്ങും. ഒന്നാം വർഷം പകുതി ആയപ്പോൾ കൂടെ കിട്ടിയതാണ് ഹാഷി എന്ന ഹാഷിം. അത്യാവശ്യം ജിം ബോഡിയും നന്നായി ഡാൻസ് കളിക്കാനും അറിയാവുന്ന ഒരു സങ്കരയിനം മലയാളി. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പരിഗ്ജ്ഞാനം ആണ് അവനെ ഞങ്ങളിലോട്ടു അടുപ്പിച്ചത്. വേറൊന്നും അല്ല. ബോറൻ ക്ലാസ്സുകളുടെ ഇടയ്ക്കു അളിയൻ വേറേതോ പുസ്തകങ്ങൾ ഇരുന്നു വായിക്കും. കന്നടയിൽ ആയോണ്ട് നമ്മക്ക് മനസ്സിലാവില്ലല്ലോ എന്താണെന്നു. ആസ്ഥാന കമ്പിയും പരദൂഷണവും പറയുന്ന മാസ വാരിക ആണ്. ചില്ലറ വിരട്ടലുകളും ചോദ്യങ്ങളും ഒക്കെ വേണ്ടവിധം ചോദിച്ചപ്പോ ഞങ്ങൾക്കും പരിഭാഷപ്പെടുത്തി തന്നു. രണ്ടാം അദ്ധ്യാനത്തിലേക്കു കടക്കുമ്പോ ഞങ്ങടെ ബെഞ്ചിനെ നിറക്കാൻ ഒരാളുംകൂടി എത്തി. പോളി കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി എത്തിയ മഹാൻ. പി ടി ഭാസ്കര പണിക്കർ; അഥവാ ജഗ്ഗു പേര് മുതൽ മുടി വരെ കോമഡി ആണവൻ. മെലിഞ്ഞ ശരീരപ്രകൃതി. മെലിഞ്ഞ മുഖത്തിന്റെ മുകളിൽ പൊന്തക്കാട് പോലെ മുടി. ഊശാൻ താടി, വലിയ കൃതാവ്. അവന്റച്ഛന്റെ

💬 Comments

View all comments