Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]
ലോഡ്ജിലെ അന്തേവാസി ആയത്.
രണ്ടാഴ്ച കഴിഞ്ഞു ജോൺസണും വന്നു. അവനു കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടിയതാണ്. പുതിയ റൂംമേറ്റ് അവനെക്കാളും വലിയ ഭക്തൻ. ജോൺസൺ കത്തോലിക്കാ, അവൻ ക്നാനായ.
"വൈകിട്ടെത്തിയാ ആ മൈരൻറെ നാവിൽ നിന്ന് പണ്ട് ഏതോ പുണ്യാളൻ വന്നു മതം മാറ്റിയ കഥയും ക്നാനായയുടെ പരിശുദ്ധതയും ആടേ വരുന്നത്. എനിക്ക് മടുത്തു. വേറെ അവിടെ ഒഴിവില്ല. ഞാനിവിടെ കയറുവാ", എന്നും പറഞ്ഞു പെട്ടിയും മെത്തയും പിന്നെ മാതാവിന്റെ ചുമർച്ചിത്രവും ചുരുട്ടിപിടിച്ചു ഒരു ഞായർ അവൻ ഞങ്ങടെ ഡോറിനു മുൻപിൽ പൂജാതനായി.
"ങ്ഹാ കിടക്കുന്നതും തൂറുന്നതുമൊക്കെ കൊള്ളാം, പക്ഷെ ആ പെണ്ണുമ്പിള്ളയുടെ ഫോട്ടോ ചുമരിൽ കയറാൻ ഞാൻ സമ്മതിക്കില്ല", ശശി ഒരു വഷളൻ സ്റ്റൈലിൽ മാതാവിന്റെ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു.
ഗത്യന്തരമില്ലാതെ ജോൺസൻ സമ്മതിച്ചു.
അല്ലേലും ആ മുറിയുടെ ചുമരിൽ ഒട്ടിക്കാൻ ബാക്കി സ്ഥലം ഇല്ല.
മൈക്കൽ ജാക്സൺ, ശകീറ, ഷറപ്പോവ, മാധുരി ദീക്ഷിത്ത്, പിന്നെ കുറെ തമിഴ് ഐറ്റം ഡാന്സറുമാരുടെയും വിവിധതരം പോസുകൾ ഞങ്ങടെ ചുമരിനെ ആലങ്കാരികമാക്കിയിരുന്നു. ചിലതൊക്കെ മുൻപത്തെ താമസക്കാരുടേതാണ്. ചിലത് ശശിയുടെയും.
എന്തായാലും അവൻ വന്നതോടെ ഞങ്ങൾക്ക് കുറച്ചു സമാധാനമായി. മുറിയുടെ വാടക പങ്കിടാൻ ആളായല്ലോ!
അടുത്ത മെയിൻ കഥാപാത്രം ശശി ആണ്. സ്റ്റീരിയോടൈപ്പിക്കൽ NRI. അപ്പൻ കുവൈറ്റിലെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ, അമ്മ അവിടെ തന്നെ സ്‌കൂളിലെ അദ്ധ്യാപിക. രണ്ടനിയത്തിമാരുണ്ട്, അവരും അവിടെ. ആദ്യമായിട്ട് കിട്ടിയ സ്വാതന്ത്ര്യം ആണ് അവനു കോളേജ് ലൈഫ്. അതിന്റെ ആർമാദത്തിമിർപ്പും അവനുണ്ട്. പച്ചത്തെറിയെ വായിൽ വരൂ. ജീന്സിനു ജീൻസ്, ഷൂസിനു ഷൂസ്, എന്തിനു
💬 Comments
View all comments