0%

Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]

മാനേജ്‌മന്റ് ഹോസ്റ്റലുകളുടെ ഭക്ഷണത്തിന്റെ മേൽനോട്ടത്തിന് നിയോഗിച്ച ആളാണ്. കണ്ടാൽ സിനിമാ നടി പൊന്നമ്മ ബാബുവിനെ പോലിരിക്കും. "അവരുടെ നടപ്പൊട്ടും ശെരിയല്ലല്ലോടേയ്" തന്നെ തന്നെ. അവര് എന്നെ കണ്ടതും ഒന്ന് അന്ധാളിച്ചു. പിന്നെ അടുത്തുവന്നു കാര്യങ്ങളൊക്കെ ചോദിച്ചു. "പിന്നെ വിശ്വ, നീ എപ്പോഴാ ഇവിടെ വന്നിരുന്നത്? ക്ലാസ്സിൽ ഒന്നും പോയില്ലേ?" "ഓ, ദീനാമമേ, പനിയാണ്. മരുന്ന് വല്ലോം ഓഫീസിൽ ഉണ്ടോന്നു അറിയാൻ വന്നതാ. ഇവിടെങ്ങും ആരെയും കണ്ടില്ല", ഞാൻ കയ്യിന്നിട്ടു കാച്ചി. ചെറിയ ചെറിയ സംശയങ്ങൾ എന്റെയുള്ളിൽ ഉടലെടുക്കാതിരുന്നില്ല. "എങ്കിൽ പോയി റെസ്റ് എടുക്ക് മോനെ" എന്നുംപറഞ്ഞു അവരും പോയി. അവര് പോയപാടെ ഞാൻ അവര് വന്ന വഴി പതുക്കെ നടന്നു. മോട്ടോർ റൂം. നൈസ്.
തകരത്തിന്റെ വാതിൽ ഞാൻ മെല്ലെ തുറന്നു. ഓഹോ. സ്ഥിരം സെറ്റപ്പാണ്. ചെറിയ തിട്ടയുടെ മേലുള്ള പൊടിയിൽ എന്തോ കിടന്ന പാടൊക്കെ കാണുന്നുണ്ട്. മുഹമ്മദ് സാറിനോട് ചെറിയ അസൂയയൊക്കെ തോന്നി. ങ്ഹാ, അങേരു പിന്നെ ചൊറിയാൻ ഒന്നും നിൽക്കാറില്ല. ഭേദമാ. അതോണ്ട് ഞാനിത് ജോൺസനോട് പോലും പറഞ്ഞില്ല. പക്ഷെ ഒന്നാം വർഷം കഴിഞ്ഞപ്പോ എന്റെ ഹോസ്റ്റൽ റിക്വസ്റ്റ് നൈസ് ആയി രെജെക്ടഡ്‌ ആയി വന്നു. അപ്പോഴാണ് ഈ സംഭവം ഓർത്തത്. ദീനാമ്മയെ ഞാൻ കണ്ട കാര്യം സാറിനോട് അവര് പറഞ്ഞു കാണും. ഓർക്കാപുറത്തുള്ള മൂവ് ആയോണ്ട് വേറെ റൂം കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ ക്ലാസ്സിലെ ബെഞ്ച്മേറ്റ് ഹാഷിമാണ് പറഞ്ഞത്, അവന്റെ റൂമിൽ രണ്ടുപേർക്കുള്ള ഒഴിവുണ്ട്, വേണോങ്കി വന്നോളാൻ. നാലുപേരുടെ റൂം ആണ്. ഇപ്പൊ അവനും ശശിയും ഉണ്ട്. അങ്ങനെയാണ് ഞാൻ "ബർമ്മ"

💬 Comments

View all comments