0%

Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]

പുതച്ചിരിപ്പുണ്ട് റൂമിൽ. ചെക്ക് ചെയ്യാൻ വന്ന അസിസ്റ്റന്റ് വാർഡൻ രണ്ടു പാരസെറ്റമോളും തന്നിട്ട് പോയി. ഒരു ഉച്ച ഉച്ചര ആയപ്പോ ഞാൻ പോയി ഊണും കഴിച്ചു തിരികെ റൂമിൽ കയറാൻ പോകുമ്പോ ദാണ്ടെ വാർഡൻ സാറിന്റെ വെളുത്ത സ്വിഫ്റ്റ് ഗേറ്റിന്റെ അടുത്ത് കിടക്കുന്നു. നല്ല വല്ല മരുന്നോ മറ്റോ കിട്ടുമോന്നു ചോദിച്ചു കളയാം എന്ന് വിചാരിച്ചു ഞാൻ മന്ദം മന്ദം ഓഫീസിലേക്ക് നടന്നു. ചെ. ഓഫീസിൽ ആരുമില്ല. ഇങേറിതെവിടെ പോയി. മെസ്സിന്റവിടെ ഇല്ല. ഞാൻ അവിടുന്നാണല്ലോ ഇങ്ങോട്ടു വരുന്നത്. എന്നിലെ കുശാഗ്രജീവി തലയുയർത്തി. "ഇങേരെന്തിനാടെയ് ഈ സമായതിവിടെ വരുന്നത്? ക്ലാസ്സൊന്നും ഇല്ലേ?" വല്ല കണക്കോ മറ്റോ നോക്കാൻ വന്നതാവും. "പിന്നെ എവിടെ പോയി?" ആ. എന്തായാലും കുറച്ചു നേരം കാറ്റു കൊണ്ട് ഈ മരത്തണലിൽ ഇരിക്കാം. ഞാൻ അവിടെ ചമ്രംപടിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ വാർഡൻ പ്രൊഫെസ്സർ കെ മുഹമ്മദ് സത്താർ അതാ നടന്നു വരുന്നു. എന്നെ കണ്ടു ഒന്ന് പരുങ്ങിയോ? ഏയ്. എന്റടുത്തു വന്നപ്പോഴേക്കും ഞാനെഴുന്നേറ്റു. ഭയ ഭക്തി ബഹുമാനം എന്നാണല്ലോ. "എന്താടോ, ക്ലാസ്സിൽ കയറിയില്ലേ?" പനിയാണ്, മരുന്ന് എന്തേലും കിട്ടുമോന്നറിയാൻ കാത്തു നിന്നതാണെന്നു ഞാൻ പറഞ്ഞൊപ്പിച്ചു. "ങ്ഹാ, ഇവിടെ ഒന്നും ഇരിപ്പില്ല. വയ്യങ്കിൽ ആ ക്ലിനിക്കിൽ കൊണ്ടുപോയി ഒന്ന് കാണിച്ചേരെ", എന്നും പറഞ്ഞു അങേരു കാറിൽ കയറി സ്ഥലം വിട്ടു. ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. നല്ല സുഖം. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ അതാ സാർ വന്ന വഴി നമ്മടെ ദീനാമ്മ പതുക്കെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു വരുന്നു. ദീനാമ്മ കോളേജ്

💬 Comments

View all comments