0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 21 [സണ്ണി]

Author : sunny Read All Parts 1.4K

കയറി വന്നു.

“മം.. കാര്യങ്ങളൊക്കെ അറിഞ്ഞോ

മോളേ.." അച്ചനവളോട് ഇരിക്കാൻ പറഞ്ഞു.

“മം..പക്ഷെ.. അച്ചൻ വിശദമായി

പറയുമെന്നാ മമ്മി പറഞ്ഞത്"

ആശ പ്രതീക്ഷയോടെ നോക്കി.

“ആട്ടെ.. മമ്മിയെന്നാ പറഞ്ഞത്"

പഠിപ്പിച്ച് വിട്ട കള്ളങ്ങൾ നാൻസി

പറഞ്ഞതെങ്ങിനെയാണെന്നറിയാൻ

അച്ചന് ആകാംക്ഷയായി.

“അത് പിന്നെ.. അവരെല്ലാം സമ്മതിച്ചു.

പക്ഷെ സുബിൻ ഡിഗ്രി കഴിയുന്നത്

വരെ അടുപ്പം വേണ്ടാന്ന് പറഞ്ഞു ....""

ആശ മമ്മി പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.

അച്ചനെല്ലാം മൂളിക്കേട്ടു.

“ശരിയാ.. ആശക്കുട്ടി... ഞാൻ

പരമാവധി നോക്കി.. സുബിനെയും

മോളുവിനെയും തമ്മിൽ അടുപ്പിച്ച്

നിർത്താനുള്ള മാർഗങ്ങൾ.. പക്ഷെ

തത്കാലം അവരതിന് സമ്മതിച്ചില്ല.!""

ജോബിനച്ചൻ എവിടെയും തൊടാതെ

ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.....

ആശ:അത് കൊഴപ്പമില്ലച്ചാ ഞാൻ ക്ഷമിച്ച് കാത്തിരുന്നോളാം... പക്ഷെ അച്ചൻ

ഒരുപകാരം ചെയ്യണം""

അച്ചൻ: എന്നാ മോളു .."

ആശ : അവന്റെ മൊബൈൽ നമ്പർ

അവരോട് വാങ്ങിച്ച് തരണം.. ഫോണിൽ

വിളിക്കാനുളള പെർമിഷൻ ഉണ്ടല്ലോ""

അച്ചനൊന്ന് പരുങ്ങി. ഇനി അതും ചോദിച്ച് ചെന്നാൽ മിക്കവാറും താൻ

അവന്റെ പപ്പയുടെ തെറിപ്പാട്ട് മുഴുവൻ

കേട്ട് കുർബാന ചൊല്ലേണ്ടി വരും. അവര്

ചെലപ്പം പിന്നെ പള്ളിയിൽപോലും വരില്ല.!

“അത്.. മോളെ... അവന്റെ പഠിത്തം

ഉഴപ്പാതിരിക്കാൻ ഫോണ് പോലും

അവര് മേടിച്ച് കൊടുത്തിട്ടില്ല..!!"

അച്ചൻ രക്ഷപ്പെടാനുള്ള പഴുത് നോക്കി.

“ശൈ....പിന്നെ ..." ആശയുടെ മുഖം

നിരാശ കൊണ്ട് വാടി. അച്ചന് ഉള്ളിൽ

നല്ല സന്തോഷം തോന്നി. നാൻസി

വിദഗ്ദമായി പറഞ്ഞൊപ്പിച്ചിട്ടുണ്ട്.

ഇനി എങ്ങനെയെങ്കിലും മൊബൈല്

വാങ്ങിച്ച് അത് ഡിലീറ്റ് ചെയ്യണം....

പക്ഷെ പെണ്ണിന്റെ നിരാശ മാറ്റാൻ

എന്തെങ്കിലും വഴി കാണണം..

“മോളേ..പേടിക്കണ്ട... ഞാൻ

💬 Comments

View all comments