Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 21 [സണ്ണി]
വന്നു.
““....പക്ഷേ.. മോളേ..,അവന്റെ പഠിത്തം
കഴിയുന്ന വരെ നിങ്ങള് തമ്മിൽ
കാണരുതെന്നാ അവര് പറയുന്നത്.!!!!!!
അവനൊഴപ്പുമോന്നാ...അവരുടെ പേടി...""" ആശയുടെ സന്തോക്ഷത്തിന്റെ ബലത്തിൽ നാൻസി പറഞ്ഞൊപ്പിച്ചു.!
.....പെട്ടന്ന് ആശയുടെ മുഖം വാടി!!
....എന്റെ ജോബിനച്ചൻ പുണ്യാളാ....!
നാൻസിക്ക് വേറെ ആരെയും വിളിച്ച്
പ്രാർത്ഥിക്കാൻ തോന്നിയില്ല. എല്ലാം
ശരിയാവുമെന്ന് ആത്മവിശ്വാസം തന്ന
അച്ചനെ തന്നെ മനസിൽ വിചാരിച്ചു.!
ആശ ഒരഞ്ച് മിനുറ്റ് നിർവികാരയായി
തെങ്ങിന്റെ മണ്ടയിൽ നോക്കി നിന്നു .
പട്ടെന്ന് അവളുടെ മുഖത്ത് ഒരു ശാന്തത
തിരിച്ചു വന്നു.. പുണ്യാളച്ചാ രക്ഷിക്കണേ
...എന്ന് പ്രാർത്ഥിച്ച് പുറത്തതൊന്നും
കാണിക്കാതെ നാൻസി നിന്നു.
“ആ... കൊഴപ്പമില്ല..എന്തായാലും സമ്മതിച്ചില്ലേ. പക്ഷെ മമ്മി ഒരു ഉപകാരം
ചെയ്യണം. എനിക്കവന്റെ മൊബൈൽ
നമ്പർ മേടിച്ച് തരണം. വല്ലപ്പോഴും ഫോൺ
ചെയ്യാലോ.."" ഫോൺ നമ്പർ കിട്ടിയാൽ
ബാക്കി കാര്യങ്ങളൊക്കെ അവനുമായി
രഹസ്യമായി പറഞ്ഞ് ചെയ്യാമല്ലോയെന്ന്
ആശ കണക്ക് കൂട്ടി. ആശയ്ക്ക് വലിയ
കുഴപ്പമില്ലാത്തത് നാൻസിക്ക് ആശ്വാസം
നല്കി. പക്ഷെ മൊബൈൽ നമ്പറൊക്കെ
എങ്ങനെ വാങ്ങാനാ!? ഇനിയിതിന്റെ കാര്യം പറഞ്ഞ് ചെന്നാൽ അവര് പത്തല് വെട്ടി അടിക്കും ചിലപ്പോ! പക്ഷെ ഇവളെ കൂടെ നിർത്താൻ എന്തെങ്കിലുമൊക്കെ ചെയ്യണം.!?
“അത്...മോളേ..പിന്നെ നീയത് അച്ചനുമായി സംസാരിക്ക്. ശരിക്കും ഇതിന്റെ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് അച്ചനാണ്. ഞാൻ കുറേ നേരം മാറി നിൽക്കുവാരുന്നു" നാൻസി ഒന്ന് ചുമച്ചിട്ട് തുടർന്നു.....
““പിന്നെ അച്ചൻ നിന്നെ കണ്ട് എല്ലാം
സംസാരിക്കാൻ കാത്ത് നിൽക്കുവാണ്..
എന്നോട് ഒന്ന് സൂചിപ്പിക്കാൻ മാത്രമാണ്
പറഞ്ഞത്" നാൻസി അച്ചൻ പറഞ്ഞ കുരുട്ടുബുദ്ധികൾഓർത്തെടുത്തോരോന്ന്
ഉപയോഗിച്ചു കൊണ്ടിരുന്നു..........
““പിന്നെ പേരയുടെ ചോട്ടിൽ എന്നെ
കണ്ടില്ലേ..
💬 Comments
View all comments