0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 22 [സണ്ണി]

Author : sunny Read All Parts 1.6K

ആയിട്ട് മതീന്നാ..അവള്" നാൻസി ഓരോ

കാര്യങ്ങളായി പറഞ്ഞു.

“അതിന്.. ഫോണ് ചെയ്തെന്നൊക്കെ

അറിഞ്ഞാ.. പപ്പ കൊല്ലില്ലേ ആന്റി!"

സുബിൻ വീണ്ടും തല ചൊറിഞ്ഞു.

“ശരിയാ.. മോനേ..അതാ ഞാനാദ്യം

മോനെ കാണാന്ന് വെച്ചത്.. അവള്

പെട്ടന്ന് നടക്കില്ലാന്ന് തോന്നി വല്ലതും

ചെയ്താ പിന്നെ" നാൻസി താടിക്ക്

കൈ കൊടുത്തു. ചെറുക്കന് പഴയ

താത്പര്യം ഒന്നുമില്ലെന്ന് മനസിലായ

നാൻസി ഒന്ന് നിശ്വസിച്ചു. അതിൽ

ആശ്വാസവും ചെറിയ വിഷമവും

ഉത്കണ്ടയും നിറഞ്ഞു നിന്നു. ചെറുക്കന്റെ

പഠിത്തവും സ്വഭാവവുമൊക്കെ കണ്ട്

നാൻസിക്ക് ഉണ്ടായ പ്രതീക്ഷയൊക്കെ തണുത്തുറഞ്ഞു.

“പിന്നെ... ശരിയാ.. മോനേ.. അവൾക്ക്

നിന്നെപ്പോലെ പഠിപ്പും ഇല്ലല്ലോ. നിങ്ങള്

തമ്മിൽ ശരിക്കും ചേരത്തില്ല." നാൻസി

ഉറപ്പിക്കാനായി അവസാനത്തെ ഒരു

വിഷയമിട്ടു.

“ശരിയാ.. ആന്റി ..അതാ അവള് പ്ളസ്ടു

വരെ തോറ്റില്ലേ..ഇനിയിപ്പം എന്താവാനാ"

അവൻ പുച്ഛത്തോടെ പറഞ്ഞു.അമ്പടാ കള്ളാ..!നാൻസി നൂറ് ശതമാനം ഉറപ്പിച്ചു.

ചെറുക്കന് നല്ല മാറ്റമുണ്ട്. പണ്ടത്തെ

പാവത്താൻ സുബിനല്ല.. ഒരു കണക്കിന്

രക്ഷപ്പെട്ടു. ഇനി ആശയെ ഇവനിൽ നിന്ന് പിന്തിരിപ്പിക്കാൻ എളുപ്പമാകും! കാരണം

ഇവന്റെ സ്വഭാവം കൊണ്ട് മാത്രമാണ്

ആശ ഇഷ്ടപ്പെട്ടിരിക്കുന്നത്.. നാൻസി

വീണ്ടും അവന്റെ മനസറിയാൻ നോക്കി,

“അവള് പിന്നെ എഴുതി ജയിച്ചല്ലോടാ..

പിന്നെയിപ്പം കമ്പ്യൂട്ടറും അച്ചൻ കാരണം പഠിക്കുന്നുണ്ടല്ലോ.."

“ഓ..എന്നാലും അവക്കതിലൊന്നും

വല്യ താത്പര്യം കാണത്തില്ല..പിന്നെ..."

സുബിൻ ഒന്ന് നിർത്തി.

നാൻസിക്ക് ഉള്ളിൽ സന്തോഷം നുരഞ്ഞ്

പൊന്തി.... എന്തിനോ വേണ്ടി!

“അപ്പോ പിന്നെ കുട്ടനെന്തിനാ ഇന്ന്

അവളെ കാണാൻ വേണ്ടി ഇരുന്നത്"

നാൻസി ഒരു ലാസ്യച്ചിരി ചിരിച്ച്

അവന്റെ മുഖത്ത് ഉറ്റ് നോക്കി.

“അത് പിന്നെ .. ആന്റി" അവന്റെ

💬 Comments

View all comments