0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

ഇതു വരെ ഒരു കേസും തോൽക്കാത്ത രമേശിന്റെ വാക്ക് "

"സാർ .. എന്നെ അങ്ങനെയൊന്നും കാണരുതേ സാറിൻറെ ഒരു പെങ്ങളായി കണ്ടു കൂടെ " പെട്ടെന്നുള്ള രമേശിന്റെ പ്രതികരണത്തിൽ ഞെട്ടി തരിച്ച ജെസ്സി പറഞ്ഞു.

"ആവശ്യത്തിലധികം പെങ്ങമ്മാർ വീട്ടിലുണ്ട് ജെസ്സി , ഇനി പുതിയ പെങ്ങളെ എടുക്കുന്നില്ല .. നിനക്ക് പറ്റുമെങ്കിൽ നമുക്ക് മുന്നോട്ട് പോകാം അല്ലെങ്കിൽ ഈ വക്കാലത്ത് ഞാൻ ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ് " ഉറച്ച ശബ്ദത്തിലായിരുന്നു രമേഷിന്റെ വാക്കുകൾ.

പെട്ടെന്ന് ജെസ്സിയുടെ മനസ്സിൽ ഇന്ന് കാലത്ത് താൻ ജയിലിൽ പോയി കണ്ട അനൂപേട്ടന്റെ മുഖം തെളിഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് മാത്രമായിരുന്നു ആ പാവത്തിന് പറയുവാൻ ഉണ്ടായിരുന്നത്. എന്തു വില കൊടുത്തും അനൂപ് ഏട്ടനെ രക്ഷിച്ചേ പറ്റൂ .. അഡ്വക്കേറ്റ് രമേഷ് പറഞ്ഞത് സത്യമാണ് അയാൾ ഇതുവരെ ഒരു കേസും തോറ്റിട്ടില്ല , വക്കാലത്ത് സ്വീകരിച്ചാൽ കേസ് വിജയിച്ചു എന്നു തന്നെയാണ്. ഒരു വനിതാ മാഗസിൻ വഴിയാണ് രമേഷിനെ പറ്റിയുള്ള ന്യൂസ് താൻ വായിക്കുന്നത് .. അങ്ങനെയാണ് അമ്മായിയപ്പനേയും കൂട്ടി ഞാൻ ഇയാളെ കാണുന്നതിന് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഇതാ എന്റെ ശരീരമാണ് ഇയാള് വക്കാലത്ത് ഫീസായി ആവശ്യപ്പെടുന്നത് .. എന്തു വന്നാലും ഇനി പിന്നോട്ടില്ല .. ഞാൻ കാരണമാണ് അനൂപേട്ടന് ഇത് സംഭവിച്ചത് , എന്റെ നിർബന്ധത്തിന് വഴങ്ങി ആണല്ലോ അനൂപേട്ടൻ നെൽസൺ പപ്പയുടേയും സുനിത ആനിയുടെയും വീട്ടിൽ താമസിക്കുവാൻ വന്നത് ... എല്ലാം എന്റെ തെറ്റ് എൻറെ മാത്രം തെറ്റ് ...അതു കൊണ്ട് തന്നെ പൂർണ്ണ ഉത്തരവാദിത്വം

💬 Comments

View all comments