Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]
,
"ജെസ്സി .. അല്പം വെള്ളം കുടിച്ചു ഒന്ന് റിലാക്സ് ചെയ്യൂ "
തൊട്ടു മുൻപിൽ ഇരുന്ന ബോട്ടിൽ വെള്ളം അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചു കൊണ്ട് പറഞ്ഞു.
"ജെസ്സിക്ക് അറിയുമോ എനിക്ക് ഇപ്പോൾ വയസ്സ് 35 കഴിഞ്ഞു .. ഈ പ്രായത്തിനിടയിൽ ഒരിക്കൽ പോലും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല .. എന്താ കാര്യം എന്ന് അറിയുമോ ?"
ഈ വക്കീൽ ഇത് എന്തൊക്കെയാണ് പറയുന്നത് എന്ന ഭാവത്തിൽ ജെസ്സി മിഴിച്ചുനോക്കി ..
രമേശ് തുടർന്നു ,
"ഞാൻ ആഗ്രഹിച്ച രൂപത്തിൽ ഒരു പെണ്ണും ഇതു വരെ എന്റെ കണ്മുൻപിൽ വന്നിട്ടില്ല .. പക്ഷേ ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ ഇത്ര നാളും മനസ്സിൽ കൊണ്ടു നടന്ന രൂപം അത് ജെസ്സിയുടെ ആയിരുന്നു "
"സർ ഞാൻ വിവാഹിതയാണ് , എല്ലാം അറിഞ്ഞു കൊണ്ട് സാർ എന്താണ് ഈ പറയുന്നത് ..?" ജെസ്സി ആശ്ചര്യപ്പെട്ടു.
"ജെസ്സി .. നിനക്ക് നാലു ലക്ഷം രൂപ ആണോ വലുത് നിന്റെ അനൂപേട്ടന്റെ ജീവിതമാണോ .. ?"
ജെസ്സി മറുപടി നൽകും മുൻപേ അഡ്വക്കേറ്റ് രമേശ് പറഞ്ഞു ,
"എനിക്ക് അറിയാം നിനക്ക് വലുത് നിന്റെ അനൂപേട്ടന്റെ ജീവിതം തന്നെയാണ് "
"അതേ .." ജെസ്സി മറുപടി നൽകി.
"എങ്കിൽ നാലു ലക്ഷം രൂപയ്ക്ക് വേണ്ടി നീ ഏതോ ആണുങ്ങൾക്ക് മുൻപിൽ സമർപ്പിച്ചത് ഇന്ന് എനിക്ക് ഇവിടെ വച്ച് നൽകണം , പകരം ഞാൻ നൽകുന്നത് നിന്റെ അനൂപേട്ടന്റെ ജീവിതമായിരിക്കും.. ഇത് അഡ്വക്കേറ്റ് രമേഷിന്റെ വാക്കാണ് .. കരിയറിൽ
💬 Comments
View all comments