0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

ഞാൻ വിശ്വസിക്കാം .. പക്ഷേ നിങ്ങളുടെ മകന് ഇയാളുമായി അടുത്ത ബന്ധം ഉണ്ട് .. തെങ്കാശിയിൽ നിന്നും ഡ്രസ്സ് മെറ്റീരിയൽസിന്റെ കൂടെ കഞ്ചാവ് കടത്തി കൊല്ലത്തേക്ക് കൊണ്ട് വന്ന് ഇവിടുത്തെ സ്കൂൾ-കോളേജ് കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതാണ് ഇയാളുടെ പണി .. " ജോണി പറഞ്ഞു നിർത്തി.

"സാർ എന്റെ മകൻ ഇതിൽ ... ?" കാര്യങ്ങളുടെ പോക്ക് മറ്റൊരു വഴിയിലേക്ക് ആണ് എന്ന് മനസ്സിലാക്കിയ ഞാൻ ചോദിച്ചു.

" മൈലക്കാട് ശശി എന്ന ഇയാളിൽ നിന്നും കഞ്ചാവ് , കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഏജൻറ്മാരിൽ ഒരാൾ ആണ് നിങ്ങളുടെ മകൻ വിനീഷ് .. കുറച്ച് കഞ്ചാവും പണവുമൊക്കെ പ്രതിഫലം ആയിട്ട് വിനീഷിന് ലഭിച്ചിട്ടുണ്ടായിരിക്കാം "

ജോണി ഇത് പറഞ്ഞു നിർത്തിയ നിമിഷം , ഇതിലും ഭേദം ഞാനാണ് ആ കുറ്റവാളി എന്ന് അയാൾ കണ്ടെത്തുമായിരുന്നു ഭേദം എന്ന് എനിക്ക് തോന്നി. ഭർത്താവ് പിണങ്ങി പോയിട്ടും , ഞാൻ ജോലി ചെയ്ത് അന്തസായിട്ടാണ് എന്റെ മകനെ വളർത്തിയത്. പക്ഷേ എന്റെ മകന് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.

"കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ മൈലക്കാട് ശശിക്ക് പിന്നാലെ ആയിരുന്നു .. അവനെ കുടുക്കാൻ പാകത്തിന് വേണ്ടത്ര തെളിവുകൾ ഒന്നും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല .. ആകെ കൈയിലുള്ളത് നിങ്ങളുടെ മകനെ പോലെ അവന്റെ കുറച്ച് ഏജൻറ്മാരെ പറ്റി മാത്രമുള്ള വിവരങ്ങളാണ് .. നിർഭാഗ്യവശാൽ മൈലക്കാട് ശശി എന്നു പറയുന്ന ആൾ ഇന്നലെ രാത്രി കൊല്ലപ്പെട്ടു "

ജോണി പറഞ്ഞു നിർത്തി.

ആ കൊലപാതകത്തിന് ഉത്തരവാദിയാണ്

💬 Comments

View all comments