0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

സോഫയിൽ നിന്നും എഴുനേറ്റു. ഒരു കുറ്റവാളിയെ പോലെ അടി മുടി വിറച്ചു തുടങ്ങി.

രമയും ജോണിയും ചേർന്നുള്ള ഒരു കുരുക്ക് ആയിരുന്നോ ഇത് .. ഞാൻ ആ ചതിയിൽ പെടുക ആയിരുന്നു അല്ലേ ... എല്ലാം തകർന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു കുറ്റ വാളിയെ പോലെ എന്നെ വിലങ്ങ് വെച്ച് പുറത്തേക്ക് നടത്തുന്നത് ഞാൻ മനസ്സിൽ കണ്ടു.

"ഹേ .. നീ അവിടെ ഇരിക്കൂ ആര്യേ ..മുഴുവനും പറയട്ടെ .. "

രമ പറഞ്ഞു

നീ എന്നെ ചതിക്കുക ആയിരുന്നു രമേ ...എന്ന് പറയുവാനാണ് എനിക്ക് തോന്നിയത്.

"ആര്യ ദേവി ഇരിക്കൂ .. ഞാൻ ഒന്ന് പറഞ്ഞു തുടങ്ങട്ടെ ... "

ജോണി യുടെ ശബ്ദം മുഴങ്ങി. എനിക്ക് അനുസരിക്കുക അല്ലാതെ മറ്റു നിവൃത്തി ഉണ്ടായിരുന്നില്ല.

സോഫയിലേക്ക് ഇരുന്നു എങ്കിലും മുഖം , പിടിക്കപ്പെട്ട ഒരു കുറ്റവാളിയുടെതു പോലെ താഴേക്ക്‌ കുനിഞ്ഞിരുന്നു.

"നിങ്ങളുടെ വീട്ടിൽ ഇൗ ഫോട്ടോയിൽ കാണുന്ന ആൾ വന്നിട്ടുണ്ടോ ഇതിന് മുൻപ് .. നന്നായി ഒന്ന് ഓർത്ത് നോക്കിയിട്ട് മറുപടി പറയുക "

"ഇല്ല .. സാർ .. ആദ്യമായിട്ട് ആണ് ഞാൻ ഇയാളെ .. " എന്നെ പറഞ്ഞു മുഴുവിപ്പിക്കാതെ ജോണി പറഞ്ഞു.

"നിങ്ങളുടെ മകൻ വിനീഷിന്റെ കൂടെ ഇയാളെ കണ്ടിട്ടുണ്ടോ .. ?"

ഞാൻ ഒന്ന് ഞെട്ടി .. വിനീഷ് .. എന്റെ മകൻ .. അവനു എങ്ങനെ ഇയാളുമായി ബന്ധം.

"ഇല്ല .. സാർ .. ഞാൻ ..."

എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

"ഓകെ .. നിങ്ങൾ പറഞ്ഞത്

💬 Comments

View all comments