Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]
മുറിയുടെ ഡോർ തുറന്ന് അമ്മ ഉറങ്ങിയോ എന്ന് നോക്കുന്നതും ടേബിളിൽ വിളമ്പി വച്ച ആഹാരം കഴിച്ചു കൊണ്ട് ബെഡ് റൂമിലേക്ക് പോകുന്നതും എല്ലാം ആര്യ ദേവി അറിയുന്നുണ്ടായിരുന്നു.
ലൈറ്റുകൾ എല്ലാം അണഞ്ഞപ്പോൾ ചുറ്റിലും ഉണ്ടായ നിശബ്ദതയിൽ ഫാനിന്റെ ചെറു ശബ്ദം പോലും അവളെ ഭയപ്പെടുത്തി.
പെട്ടെന്നാണ് കാർ പോർച്ചിന്റെ ജനാലയോട് ചേർന്ന് ഒരു ചെറിയ അനക്കം ആര്യാദേവി കേട്ടത്. ഒന്ന് ചെവിയോർത്തപ്പോൾ ആരോ ജനാലയിൽ മുട്ടുന്നത് പോലെ അവൾക്ക് തോന്നി. കിടക്കയിൽ നിന്നും പെട്ടെന്ന് ചാടി എഴുന്നേറ്റു ജനൽ കർട്ടൻ മാറ്റി നോക്കിയപ്പോൾ ഇരുട്ടത്ത് ഒരു നിഴൽ രൂപം കണ്ട് അവർ ഭയന്നു .. മുറിക്കുള്ളിൽ കർട്ടന് പിന്നിൽ തന്റെ ചലനം കണ്ടിട്ട് എന്നോണം ആ നിഴൽ രൂപം കൈ ഉയർത്തി കാണിക്കുന്നതായി തോനുന്നു .. പെട്ടെന്ന് അറിയാതെ അലറി വിളിക്കാൻ തോന്നിപ്പോയി .. ഇടതു കൈ കൊണ്ട് വായ് പൊത്തി നിയന്ത്രിച്ച് ഭിത്തിയിൽ മുഖം അമർത്തി നിന്നു ... ധൈര്യം സംഭരിച്ച് വീണ്ടും കർട്ടൻ മാറ്റി നോക്കി. അല്പം മുൻപ് കണ്ട ആൾരൂപം ഇപ്പോൾ രണ്ടായി മാറിയിരിക്കുന്നു. കണ്ണുകൾ ഒന്ന് ചിമ്മി മുന്നിലെ കാഴ്ചയ്ക്ക് വ്യക്തത വരുത്തി. അതേ .. രണ്ട് രൂപങ്ങൾ തന്നെയാണത്.. എമർജൻസി സ്വിച്ച് ഓണാക്കി വീടിന്റെ നാലു ഭാഗത്തും ഉള്ള ലൈറ്റ് തെളിയിക്കണം എന്ന് അവൾക്ക് തോന്നി , പക്ഷേ ഒരടി മുന്നോട്ട് കാലുകൾ ചലിപ്പിക്കുവാൻ ആവാത്ത അവസ്ഥ.
അലറി വിളിച്ച് മകനെ ഉണർത്താൻ മനസ്സ് അനുവദിക്കുന്നില്ല. കള്ളന്മാർ അല്ല എന്ന് ഉറപ്പാണ് .. അങ്ങനെയെങ്കിൽ എന്തിനാണ് തന്നെ ആ രൂപങ്ങൾ
💬 Comments
View all comments