Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]
കൈ കാട്ടി വിളിക്കുന്നത്.
സർവ്വ ധൈര്യവും സംഭരിച്ച് ഒന്നു കൂടി കർട്ടൻ മാറ്റി നോക്കി .. ഇത്തവണ ജനാലയോട് ചേർന്ന് തന്നെ ആ രൂപം നിൽക്കുന്നത് അവൾ കണ്ടു .. ആ രൂപം വീണ്ടും ഇങ്ങോട്ട് തന്നെ നോക്കി എന്തൊക്കെയോ ആങ്യം കാണിക്കുന്നുണ്ട് .. ഒന്നു കൂടി ശ്രദ്ധിച്ചപ്പോൾ ജനാല തുറക്കുവാൻ ആണ് അത് തന്നോട് ആവശ്യപ്പെടുന്നത് എന്ന് മനസ്സിലായി.
മനസ്സിൽ അപ്പോൾ തോന്നിയ ധൈര്യത്തിന് ആര്യാദേവി പതുക്കെ ജനാലയുടെ കുറ്റി എടുത്തു.
"എത്ര നേരമായി ഞങ്ങൾ ഇവിടെ വന്നു നിൽക്കുന്നു " അടക്കിയ ശബ്ദത്തിൽ ആ രൂപം പറഞ്ഞു.
ഒരു ഞൊടിയിട അവൾ ആ ശബ്ദത്തെ തിരിച്ചറിഞ്ഞു .. ഇത്രയും നേരം മനസ്സു കൊണ്ട് ആഗ്രഹിച്ചതും പ്രാർഥിച്ചതും എന്തായിരുന്നു അത് ഇതാ കൺ മുന്നിൽ.
ആവേശത്താൽ അല്പം ഉച്ചത്തിൽ തന്നെ ആര്യാദേവി പറഞ്ഞു.
"ജിജോ .. നീ .. നീ ആരുന്നോ .. പ്രാർത്ഥിക്കുക ആയിരുന്നു ഞാൻ നിന്നെ ഒന്ന് ..." അവളുടെ ശബ്ദത്തെ വിലക്കിക്കൊണ്ട് അവൻ പറഞ്ഞു .
"ശ്ശ് .. പതുക്കെ .. ആരെങ്കിലും കേൾക്കും .. ഞങ്ങൾ കുറച്ച് ദിവസത്തേക്ക് നാട്ടിൽ നിന്ന് വിട്ടു നിൽക്കാം എന്ന് തീരുമാനിച്ചു .. പോകുന്നതിനു മുൻപ് ഒന്ന് കാണാൻ വന്നതാണ് "
"വിട്ടു നിൽക്കാനോ എങ്ങോട്ട് .. ?"
അതിൻറെ ഉത്തരം നൽകിയത് ജിജോ യ്ക്ക് അടുത്തേക്ക് വന്ന മുരളിച്ചേട്ടൻ ആയിരുന്നു ,
"കേസ് അന്വേഷണം കഴിയുന്നതു വരെ ഒന്നു മാറി നിൽക്കാം എന്ന് ഞാനാണ് പറഞ്ഞത് .. കാസർഗോഡ് കുള്ളൻ പശുവിനെ മേടിക്കാൻ
💬 Comments
View all comments