Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]
എന്ന വ്യാജേന ഞങ്ങൾ ഒന്ന് മുങ്ങുകയാണ് ആർക്കും സംശയം തോന്നാത്ത വിധത്തിൽ "
"നിങ്ങൾ .. നിങ്ങൾ രണ്ടു പേരെ .. പെട്ടെന്ന് എനിക്ക് ഇരുട്ടത്ത് കണ്ടപ്പോൾ മനസ്സിലായില്ല .. ഞാൻ പുറത്തേക്ക് വരാം " ആര്യാദേവി പറഞ്ഞു.
"വേണ്ട .. പുറത്തേക്ക് ഇറങ്ങി വരേണ്ട.. ആരെങ്കിലും കാണും അത് റിസ്കാണ് "
പതിഞ്ഞ ശബ്ദത്തിൽ മുരളിച്ചേട്ടൻ ആര്യ ദേവിയോട് പറഞ്ഞു.
"വന്നോട്ടെ ചേട്ടാ ഞങ്ങൾക്ക് ഒന്ന് സംസാരിക്കണം " മുരളി ചേട്ടനോട് ആയി ജിജോ പറഞ്ഞു.
അതിനു മുൻപു തന്നെ ആര്യാദേവി ജിജോയുടെ അടുത്തേക്ക് എത്തുവാൻ ബെഡ് റൂമിൽ നിന്നും ഇറങ്ങി ഓടി കഴിഞ്ഞിരുന്നു .. മുൻ വാതിൽ തുറന്നാൽ വിനീഷ് അറിയും എന്ന ഭയത്താൽ പിൻ വാതിൽ വഴി അവൾ ഇറങ്ങി ഓടുക ആയിരുന്നു അവന്റെ അടുത്തേക്ക് എത്തുവാൻ.
തൊട്ടു മുന്നിലായി ജിജോ എത്തിയ നിമിഷം പരിസരം പോലും മറന്ന് ആര്യാദേവി അവനെ കെട്ടിപ്പിടിച്ചു. ജിജോയുടെ നെഞ്ചിലേക്ക് വീണു കൊണ്ട് അവൾ അവൾ പൊട്ടിക്കരഞ്ഞു .. അവരെ ആശ്വസിപ്പിക്കാൻ ആകാതെ ജിജോ കുഴങ്ങി.
"എല്ലാം ഒന്ന് പതുക്കെ ആകട്ടെ .. ഒരിക്കലും സംഭവിച്ചു കൂടാത്തത് സംഭവിച്ചു. ഇനി നമുക്ക് എല്ലാവർക്കും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് വേണം ആലോചിക്കേണ്ടത്. എന്തിനും ഞങ്ങൾ കൂടെയുണ്ട് വിഷമിക്കേണ്ട "
മുരളി ചേട്ടന്റെ ശബ്ദമാണ് ആര്യാദേവിയെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മനസ്സില്ലാമനസ്സോടെ ജിജോയുടെ നെഞ്ചിൽ നിന്നും വിട്ടു മാറി ആര്യാദേവി കണ്ണുനീർ തുടച്ചു.
"ഞാൻ അപ്പുറത്തേക്ക് ഒന്ന് നീങ്ങി നിൽക്കാം .. നിങ്ങൾക്ക് സംസാരിക്കുവാൻ ഉള്ളത് വേഗം
💬 Comments
View all comments