0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

പറഞ്ഞു തീർത്തിട്ട് വരാൻ നോക്കൂ " ജിജോയോടായി പറഞ്ഞിട്ട് മുരളി ചേട്ടൻ അവിടെ നിന്നും മാറി.

"എന്തെങ്കിലും കഴിച്ചോ ... ?" ജിജോ ചോദിച്ചു

"ഇല്ല .. നീയോ "

"ഞാൻ മുരളി ചേട്ടന്റെ വീട്ടിൽ നിന്നും കഴിച്ചു " വീണ്ടും തന്റെ നെഞ്ചിലേക്ക് ചാരിയ ആര്യാ ദേവിയോട് ആയി ജിജോ പറഞ്ഞു ,

"ആഹാരം കഴിക്കാതെ ഇരുന്നാൽ പ്രശ്നങ്ങൾ എല്ലാം മാറും എന്ന് തോന്നുന്നുണ്ടോ ...?"

"നിന്റെ സാമീപ്യം ആണ് ജിജോ ഞാൻ ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് .. നിനക്ക് അറിയുമോ എന്റെ മകൻ പോലും എന്നെ ചതിക്കുകയായിരുന്നു "

"വിനീഷ് .. എങ്ങനെ ... ചതിച്ചു ?" കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ ജിജോ ചോദിച്ചു.

അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു കൊണ്ടു തന്നെ അന്ന് ഉണ്ടായ സംഭവ വികാസങ്ങൾ ആര്യാദേവി പറഞ്ഞു ..!!

"വിഷമിക്കേണ്ട മകൻ ചതിച്ചാലും നിങ്ങളെ ഞാൻ ചതിക്കില്ല "

എല്ലാം കേട്ട് കഴിഞ്ഞ് അവളുടെ നെറുകയിൽ തലോടി ജിജോ പറഞ്ഞു.

ഇരു കൈകളാലും ആര്യ ദേവി ജിജോയേ ചുറ്റി വരിഞ്ഞു ..

പതിയെ അവന്റെ ചെവിയിൽ പറഞ്ഞു,

"നിന്റെ ഇൗ വാക്കുകൾ മതി എനിക്ക് ധൈര്യത്തിന് " നെറുകയിൽ ഒരു മുത്തം അവൾക്ക് മറുപടി ആയി സമ്മാനിച്ച് തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തി. ആ രാത്രിയുടെ മറവിൽ അവർ കൂടുതൽ ചേർന്നു.

കണ്ണുനീർ ഒലിച്ചിറങ്ങിയ ഉപ്പു രസമുള്ള ആര്യ ദേവിയുടെ കവിളിൽ ചുംബിച്ചുകൊണ്ട് അവൻ സ്വയം പറഞ്ഞു, 'ഇൗ സൗന്ദര്യ ധാമത്തെ ആർക്കും വിട്ട് കൊടുക്കുവാൻ ഞാൻ തയ്യാറല്ല

💬 Comments

View all comments