Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]
കിടന്ന് പുളയുവാൻ.
പക്ഷേ , ജെസ്സിയുടെ കണ്ണിൽ നിന്നും മുദ്ര പത്രത്തിലേക്ക് ഒഴുകി വീണ കണ്ണുനീരിന് അവന്റെ വികാരത്തെ അടക്കി നിർത്തുവാനുള്ള ശേഷിയുണ്ടായിരുന്നു. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് , രമേശ് ഒപ്പിട്ട മുദ്ര പത്രം വേഗം തിരികെ വാങ്ങിയിട്ട് അടുത്തു നിൽക്കുന്ന സുധാകരൻ പിള്ളയോട് ആയി പറഞ്ഞു ,
"നിങ്ങൾ ഇന്ന് തന്നെ തിരികെ കായംകുളത്തേക്ക് പൊക്കോളൂ . ഇവിടെ നിൽക്കണമെന്നില്ല .. കേസിന്റെ പ്രോഗ്രസ് ഞാൻ അറിയിക്കാം "
"സാർ , താങ്കൾ എന്റെ മകന് ഒരു ആപത്തും സംഭവിക്കാതെ ഇറക്കിക്കൊണ്ട് വരും എന്ന് എനിക്ക് വിശ്വസിക്കാം... അല്ലേ ?" തൊഴു കൈകളോടെ സുധാകരൻ പിള്ള ചോദിച്ചു.
"മിസ്റ്റർ പിള്ള ഒന്നു കൊണ്ടും പേടിക്കേണ്ട കാര്യമില്ല , ഈ കേസിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് ഇത് നമ്മൾ ജയിച്ചിരിക്കും " ഉറച്ച ശബ്ദത്തിൽ രമേഷ് പറഞ്ഞു.
അയാളുടെ വാക്കുകൾ വിശ്വസിച്ചു കൊണ്ട് സുധാകരൻ പിള്ളയും ജെസ്സിയും അവിടെ നിന്നും ഇറങ്ങി. നിറ കണ്ണുകളോടെ ജെസ്സി രമേഷിന് യാത്രാ മൊഴി നൽകി.
ജെസ്സിയുടെ കണ്ണുനീർ വീണു കുതിർന്ന മുദ്ര പത്രത്തിലേക്ക് നോക്കുന്തോറും , രമേഷിന്റെ മനസ്സിൽ ഒരു പിടച്ചിൽ തുടങ്ങി. താൻ കരിയറിൽ ഇതു വരെ ഒരു കേസും തോറ്റിട്ടില്ല എന്നുള്ളത് സത്യം , പക്ഷേ അവയെല്ലാം പൂർണമായി പഠിച്ച ശേഷം ഞാൻ എടുത്ത കേസുകളായിരുന്നു . ഒരു ദുർബല നിമിഷത്തിൽ പര പുരുഷന്മാർക്ക് ശരീരം കാഴ്ച വെച്ച കഥ ഒരു പെൺകുട്ടി തന്റെ മുൻപിൽ ഇരുന്നു പറഞ്ഞപ്പോൾ നിയന്ത്രിക്കാൻ സാധിച്ചില്ല എന്നുള്ളത് സത്യം ..
💬 Comments
View all comments